അഭിനയ പാരമ്പര്യമില്ലാതെ സ്വന്തം പരിശ്രമം കൊണ്ട് സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് ടോവിനോ തോമസ്. പ്രതിനായകനായി സിനിമയിൽ അരങ്ങേറ്റം കുറിച്ച നടൻ വളരെ ചെറിയ സമയം കൊണ്ടാണ് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്.
നല്ല ജോലി ഉപേക്ഷിച്ചാണ് ടോവിനോ സിനിമയിൽ എത്തിയത്. അഭിനയത്തോടുള്ള താൽപര്യമാണ് ജോലി ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചതെന്ന് പല അഭിമുഖങ്ങളിലും നടൻ പറഞ്ഞിട്ടുണ്ട്. സിനിമയിൽ 10 വർഷം പൂർത്തിയാക്കുമ്പോൾ ജീവിതത്തിൽ ഏറ്റവും കടപ്പെട്ടിരിക്കുന്ന ആളെ കുറിച്ച് പറയുകയാണ് താരം.
'ജീവിതത്തിൽ താൻ ഏറ്റവും കടപ്പെട്ടിരിക്കുന്ന ആളുകളിൽ ഒരാൾ എന്റെ ചേട്ടനാണ്. വളരെ റിയലിസ്റ്റിക്കായി ചിന്തിക്കുന്ന ഒരാളാണ് . എനിക്ക് മൂന്ന് പ്രീമിയം കാറുകളുണ്ട്. സ്ക്രാച്ച് വീണാലോ എന്ന് പറഞ്ഞ് ആ കാറുകൾ ഓടിക്കില്ല. അതുപോലെ കുട്ടികളുടെ പിറന്നാൾ വരുമ്പോൾ അവരുടെ പേരിൽ ഞാൻ ഡിപ്പോസിറ്റ് ഇടും. ചേട്ടന്റെ കുട്ടിയുടെ പിറന്നാളിനും അത് ചെയ്തു. അത് തിരിച്ചെടുക്കാനാണ് എന്നോട് പറഞ്ഞത്. എന്നിട്ട് എത്ര തുക ഇടണമെന്നും ചേട്ടൻ പറഞ്ഞു. കാരണം എന്റെ കൊച്ചിന് അത്രയും തുകയെ തരാൻ പറ്റുകയുള്ളൂ എന്നാണ് ചേട്ടൻ പറഞ്ഞത്.
ഞാനും ചേട്ടനും ഇപ്പോഴും ഷർട്ടുകൾ മാറ്റി ഇടാറുണ്ട്. ഞങ്ങൾ തമ്മിൽ ഒരു വയസിന്റെ വ്യത്യാസമാണുളളത്. ചേട്ടന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ എനിക്ക് ഇങ്ങനൊക്കെ ചെയ്യാൻ പറ്റുമോ എന്ന് അറിയില്ല- നിറ കണ്ണുകളോടെ ടോവിനോ പറഞ്ഞു.
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത തല്ലുമാലയാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ടോവിനോ തോമസ് ചിത്രം. കല്യാണി പ്രിയദർശനായിരുന്നു നായിക. തിയറ്ററുകളിൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടാൻ തല്ലുമാലക്ക് കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.