വയലന്‍സ് ഉള്ളതുകൊണ്ടല്ല മാർക്കോ വിജയിച്ചത്; ടൊവിനോ തോമസ്

ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഡിസംബർ 20 ന് തിയറ്ററുകളിലെത്തയ ചിത്രം76.75 കോടിയാണ് ആഗോളതലത്തിൽ നിന്ന് നേടിയിരിക്കുന്നത്. ചിത്രത്തിന്റെ തെലുങ്ക്, ഹിന്ദി പതിപ്പുകൾക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.സിനിമയുടെ തമിഴ് വെർഷനും പ്രദർശനത്തിന് എത്തിയിട്ടുണ്ട്.

ഇപ്പോഴിതാ ഉണ്ണി മുകുന്ദന്റെ മാർക്കോയെക്കുറിച്ച് നടൻ ടൊവിനോ തോമസ് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വയലന്‍സ് മാത്രമല്ല മാർക്കോ ഹിറ്റാകാൻ കാരണമെന്നാണ് ടൊവിനോ പറയുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രമായ ഐഡന്റിറ്റിയുടെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

'മാര്‍ക്കോ നല്ല ഒരു സിനിമയാണ്. ടെക്നിക്കലിയും അതിലെ പ്രകടനങ്ങള്‍ കൊണ്ടുമാണ് വയലന്‍സ് വിശ്വസനീയമായി തോന്നിയത്. അല്ലാതെ വയലന്‍സ് കൊണ്ട് മാത്രമല്ല . സിനിമ എന്ന നിലക്ക് നല്ലതായതുകൊണ്ടാണ് മാർക്കോ വിജയിച്ചതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. സിനിമയില്‍ നമ്മള്‍ കാണുന്നതൊന്നും ശരിക്കും നടക്കുന്നതല്ലല്ലോ, ഒരു മേക്ക് ബിലീഫ് ആണ്. ആ മേക്ക് ബിലീഫ് അത്രയും വിജയകരമായി അവര്‍ക്ക് ചെയ്യാന്‍ പറ്റി എന്നുള്ളിടത്താണ് ആ സിനിമ ആഘോഷക്കപ്പെടുന്നത്. ഏത് ഇമോഷന്‍ ആണെങ്കിലും ആള്‍ക്കാരെ അത്രയും നന്നായി വിശ്വസിപ്പിക്കാന്‍ സാധിച്ചാല്‍ അത് വിജയിക്കും'-ടൊവിനോ പറഞ്ഞു.

ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത മാർക്കോ 100 കോടിയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്.ആക്ഷന് പ്രാധാന്യം നൽകിയ സിനിമയിലെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിരിക്കുന്നത്. 'കെജിഎഫ്', 'സലാർ' എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ഒരുക്കിയ മാര്‍ക്കോയിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിൻറെ മ്യൂസിക് റൈറ്റ്‌സ് സോണി മ്യൂസിക്ക് ആണ് സ്വന്തമാക്കിയിരിക്കുന്നത്.

Tags:    
News Summary - Tovio Thomas About Unni mukundan movie Maro

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-05 08:22 GMT