കൊൽക്കത്ത: ഇൻറർനെറ്റിൽ തെൻറ തൊലി നിറത്തെചൊല്ലി ട്രോളുകൾ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് ബംഗാളി നടി കൊൽക്കത്ത പൊലീസിൽ പരാതി നൽകി. 2019ലെ തൃനയനിയെന്ന ടെലിവിഷൻ പരിപാടിയിലൂടെ ശ്രദ്ധേയയായ ശ്രുതി ദാസാണ് പരാതി നൽകിയത്.
രണ്ടുവർഷത്തോളമായി ശ്രുതിയുടെ തൊലി നിറത്തെക്കുറിച്ച് ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ഇത് വ്യക്തിപരമായ അതിക്ഷേപമായി മാറിയതോടെയാണ് നിയമ നടപടിക്കൊരുങ്ങിയത്.
'ആദ്യം, എല്ലാവരും എനിക്കെതിരായ ട്രോളുകൾ ശ്രദ്ധിക്കണ്ട, അവഗണിക്കണം എന്നെല്ലാം പറഞ്ഞിരുന്നു. എന്നാൽ കാലത്തിന് അനുസരിച്ച് അത് കൂടുതൽ മോശമായി തീരുകയാണ്. എൻറെ ആദ്യ ടെലിവിഷൻ സീരിയലായ തൃനയനിയിലെ സംവിധായകനുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ട്. അത് പുറത്തറിഞ്ഞതിന് ശേഷം എെൻറ കഴിവിനെയും സ്വഭാവത്തെയും ചോദ്യം ചെയ്തുകൊണ്ട് നിരവധി ട്രോളുകൾ പ്രത്യക്ഷപ്പെടുകയായിരുന്നു -ശ്രുതി പറഞ്ഞു.
പ്രതികരിക്കാതിരുന്നാൽ വിദ്വേഷം തുടരാൻ കാരണമാകുെമന്ന് മനസിലാക്കിയതോടെയാണ് പരാതി നൽകാൻ തീരുമാനിച്ചതെന്നും അവർ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽനിന്ന് മാത്രമല്ല, സിനിമ -സീരിയൽ മേഖലയിൽനിന്നും തനിക്ക് തൊലിനിറത്തിെൻറ പേരിൽ അപമാനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
മോശം പരാമർശങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി ട്വീറ്റിൽ കൊൽക്കത്ത പൊലീസിനെ ടാഗ് ചെയ്യുകയും സൈബർ സെല്ലിലേക്ക് വിശദാംശങ്ങൾ ഇമെയിൽ ചെയ്യാൻ പറഞ്ഞതിെൻറ വിശദാംശങ്ങൾ പങ്കുവെക്കുകയും ചെയ്തു. ശ്രുതിയുടെ പരാതി ലഭിച്ചതായും സംഭവം അന്വേഷിക്കുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.