'മാമന്നൻ' അവസാന ചിത്രം! അഭിനയത്തിനോട് കട്ട് പറഞ്ഞ് ഉദയനിധി സ്റ്റാലിൻ

ദയനിധി സ്റ്റാലിൻ, വടിവേലു, ഫഹദ് ഫാസിൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മാരി സെൽവരാജ് സംവിധാനം ചെയ്ത ചിത്രമാണ് മാമന്നൻ. ഉദയനിധി സ്റ്റാലിനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജൂൺ 29 ന് പുറത്ത് ഇറങ്ങിയ ചിത്രത്തിന് മികച്ച സ്വീകര്യതയാണ് ലഭിക്കുന്നത്. രണ്ട് ദിവസം കൊണ്ട് നാല് കോടി രൂപ  കളക്ഷൻ നേടിയിട്ടുണ്ട്.

മാമന്നൻ എന്ന ചിത്രത്തോടെ സിനിമ ജീവിതം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് ഉദയനിധി. സിനിമയുടെ പ്രഖ്യാപനവേളയിൽ തന്നെ ഇത് തന്റെ അവസാന ചിത്രമായിരിക്കുമെന്ന് സ്റ്റാലിൻ  പറഞ്ഞിരുന്നു.

 ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തിൽ ഏറെ അഭിമാനിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഉദയനിധി. എന്റെ ആദ്യ ചിത്രത്തിലും അവസാന ചിത്രത്തിലും എന്നും അഭിമാനിക്കുമെന്നും നടൻ കൂട്ടിച്ചേർത്തു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

'മാമന്നൻ'  എന്ന ചിത്രത്തിൽ സാമൂഹിക അനീതിയെ കുറിച്ചാണ് പറയുന്നത്. സിനിമയുടെ പ്രമേയവും തിരക്കഥയും ഫ്രെയിമുകളും എനിക്ക് ഇഷ്ടമായി. കൂടാതെ മാരി സെൽവരാജിനോട് പ്രവർത്തിക്കാനും ഞാൻ ഏറെ ആഗ്രഹിച്ചിരുന്നു'- ഉദയനിധി സ്റ്റാലിൽ പറഞ്ഞു. തമിഴ്‌നാട് യുവജനക്ഷേമ കായിക വികസന മന്ത്രിയാണ്.

2012ൽ പുറത്തിറങ്ങിയ എം രാജേഷ് സംവിധാനം ചെയ്ത 'ഒരു കാൽ ഒരു കണ്ണാടി' എന്ന ചിത്രത്തിലൂടെയാണ് ഉദയനിധി സ്റ്റാലിൻ വെള്ളിത്തിരയിൽ എത്തിയത്. ഹൻസിക മൊട്‍വാനി, സന്താനം എന്നിവർ പ്രധാനവേഷത്തിൽ എത്തിയ ചിത്രം ആ വർഷത്തെ തമിഴിലെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു. കന്നി ചിത്രത്തോടെ തന്നെ തമിഴ് സിനിമാ ലോകത്ത തന്റേതായ സ്ഥാനം കണ്ടെത്താൻ കഴിഞ്ഞു. 11 വർഷത്തിനിടെ ഒരുപിടി ഹിറ്റ് ചിത്രങ്ങളാണ് ഉദയനിധി കോളിവുഡ് സിനിമാ ലോകത്തിന് നൽകിയത്.

Tags:    
News Summary - Udhayanidhi Stalin on quitting acting after ‘Maamannan,’ and his political road ahead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.