ലീല സിനിമയിൽ തൃപ്തനല്ല, പാളിപ്പോയി; വെളിപ്പെടുത്തി ഉണ്ണി ആര്‍

ന്റെ  ചെറുകഥയായ ലീല സിനിമയാക്കാൻ പാടില്ലായിരുന്നുവെന്ന് ഉണ്ണി ആർ. സിനിമയെന്ന നിലക്ക് ഞാൻ ഒട്ടും തൃപ്തനല്ലെന്നും പാളിച്ച സംഭവിച്ചിട്ടുണ്ടെന്നും മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പറഞ്ഞു.  കഥകൾ സിനിമയാക്കുമ്പോൾ  ആത്മാവ് ചോർന്നുപോകുമെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു  ലീല സീനമയെക്കുറിച്ച് സംസാരിച്ചത്.

'ലീല സിനിമയിൽ ഞാൻ  ഒട്ടും തൃപ്തനല്ല.  കഥ തന്നെയായിരുന്നു നല്ലത്. പാളിപ്പോയതാണ്. ഞാൻ എഴുതാൻ പാടില്ലായിരുന്നു.  അത് തൊടാതിരിക്കുന്നതായിരുന്നു നല്ലതെന്ന് പിന്നീട് തോന്നി'- ഉണ്ണി ആർ പറഞ്ഞു

'സ്വന്തം  കഥകൾ സിനിമ ആക്കാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. ആത്മാവ് ചോര്‍ന്നുമെന്ന് തോന്നാറുണ്ട്. പലരും  സിനിമയാക്കാൻ വേണ്ടി കഥകൾ ചോദിക്കാറുണ്ട്.പ്രതി പൂവൻ കോഴി, ഒഴിവുദിവസത്തെ കളി, ലീല തുടങ്ങിയവയാണ് എന്റെ കഥകൾ സിനിമയായത്. ബിഗ്ബിയും ചാർളിയും സിനിമയായി എഴുതിയതാണ്'- ഉണ്ണി ആർ  പറഞ്ഞു.

 ബിജു മേനോൻ , പാർവതി നമ്പ്യാർ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി 2016ൽ  രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് ലീല. വിജയരാഘവൻ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, കരമന സുധീർ,  ജഗദീഷ്, പ്രിയങ്ക എന്നിവരായിരുന്നു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Tags:    
News Summary - Unni R Reveals He Not Satisfied Renjith and Biju menon Movie leela

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.