അഭിനയവും കുടുംബജീവിതവും ഒന്നിച്ചുകൊണ്ടു പോവുകയാണ് നയൻതാര. ഷാറൂഖ് ഖാൻ ചിത്രമായ ജവാന് ശേഷം ഭർത്താവ് വിഘ്നേഷ് ശിവനും മക്കളായ ഉയരിനും ഉലകിനുമൊപ്പം അവധി ആഘോഷിക്കുകയാണ് നയൻസ്. സെപ്റ്റംബർ 22 കുഞ്ഞുങ്ങളുടെ ഒന്നാം പിറന്നാൾ ആയിരുന്നു. മലേഷ്യയിലായിരുന്നു പിറന്നാൾ ആഘോഷം. കുട്ടികളുടെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ നയൻതാരയും വിഘ്നേഷ് ശിവനും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
ഉയിരിന്റെയും ഉലകിന്റയും പിറന്നാളിനോട് അനുബന്ധിച്ച് മലേഷ്യയിലെ മുരുകൻ ക്ഷേത്രം താരങ്ങൾ സന്ദർശിച്ചിരുന്നു. ഈ ചിത്രങ്ങൾ വൈറലായിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് കുഞ്ഞുങ്ങളുടെ ചിത്രങ്ങളുടെ പെയിന്റിങ്ങാണ്. iprintcanvasart എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പെയിന്റിങ്ങിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇടംപിടിച്ചത്. നയൻതാര നന്ദിയും അറിയിച്ചിട്ടുണ്ട്.
'വാടക ഗർഭധാരണത്തിലൂടെയാണ് നയൻതാരക്കും വിഘ്നേഷിനും ഇരട്ടകുട്ടികൾ ജനിക്കുന്നത്. എന്നാൽ കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ ഇരുവരും പങ്കുവെച്ചിരുന്നില്ല. ഒന്നാം പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെച്ചത്. ‘എന്‍ മുഖം കൊണ്ട എന്‍ ഉയിര്‍, എന്‍ ഗുണം കൊണ്ട എന്‍ ഉലക്’ എന്ന അടിക്കുറിപ്പോടെയാണ് വിഘ്നേഷ് ചിത്രം പങ്കുവെച്ചത്. ഈ ദിവസത്തിനായി കാത്തരിക്കുകയായിരുന്നു..ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നതിന് നന്ദി. ഈ ലോകത്ത് മറ്റ് എന്തിനേക്കാളും നിങ്ങളെ സ്നേഹിക്കുന്നു'.. എന്നായിരുന്നു വിഘ്നേഷ് ശിവൻ ചിത്രത്തിനൊപ്പം കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.