റെഡി.. ഒന്ന്, രണ്ട്, മൂന്ന്... അമ്പെയ്ത്തിൽ തോറ്റു തുന്നംപാടി; കങ്കണക്ക് ട്രോൾ പൂരം

 ദസറയോട് അനുബന്ധിച്ച് ന്യൂഡൽഹിയിലെ ലവ് കുശ് രാംലീലയിൽ  രാവണ ദഹനം നടത്തുന്ന ആദ്യ വനിത എന്ന മേൽവിലാസത്തിന് പിന്നാലെ നടി കങ്കണക്ക് ട്രോൾ പൂരം. രാവണ ദഹനത്തിനായുളള  അമ്പെയ്ത്തിൽ  പരാജയപ്പെട്ടു. മൂന്ന് പ്രാവശ്യം ശ്രമിച്ചെങ്കിലും മൂന്ന് തവണയും  ലക്ഷ്യം കണ്ടില്ല. കങ്കണയുടെ അമ്പെയ്ത്ത് വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതുമായി ബന്ധപ്പെട്ട നിരവധി ട്രോൾ വിഡിയോയും പ്രചരിക്കുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര ഉള്‍പ്പെടെയുള്ളവർ ഈ വിഡിയോ പങ്കുവെച്ചിട്ടുണ്ട്.

കങ്കണ അമ്പെയ്ത്തിൽ പരാജയപ്പെട്ടതോടെ ലവ് കുശ് രാംലീല കമ്മറ്റിയിലെ ഒരു അംഗം അമ്പ് എയ്യുകയായിരുന്നു. കൂടാതെ കങ്കണ ജയ് ശ്രീറാം എന്ന് വിളിക്കുന്നതും വിഡിയോയിൽ കാണാം.

അതേസമയം രാവണ ദഹനത്തിനായി താൻ എത്തുന്ന വിവരം കങ്കണ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. 'ചരിത്രത്തിൽ ആദ്യമായി ഒരു വനിത രാവണരൂപം ദഹിപ്പിക്കാൻ പോകുന്നു, ജയ് ശ്രീറാം' എന്നായിരുന്നു എക്സിൽ കുറിച്ചത്. കൂടാതെ ഒരു സ്പെഷൽ  വിഡിയോയും പങ്കുവെച്ചിരുന്നു. അമ്പെയ്ത്തിൽ  പരാജയപ്പെട്ടതോടെ ഈ വിഡിയോ കങ്കണക്ക് തന്നെ തലവേദനയാവുകായണ്. രസകരമായ കമന്റുകളും വിഡിയോക്ക് ലഭിക്കുന്നത്.

സിനിമയിൽ വീരശൂര പരാക്രമം കാണിക്കുന്ന കങ്കണക്ക് ഇതുപോലും അറിയില്ലേ എന്നാണ് സോഷ്യൽ മീഡിയയിൽ ചോദിക്കുന്നത്. ചൊവാഴ്ചയായിരുന്നു ഡൽഹിയിൽ ദസറ ആഘോഷങ്ങൾ നടന്നത്. കഴിഞ്ഞ വർഷം നടൻ പ്രഭാസാണ് രാവണ ദഹനം നടത്തിയത്.




Tags:    
News Summary - Video of Kangana Ranaut struggling to shoot the arrow at Ravan effigy goes VIRAL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.