തന്റെ എക്കാലത്തേയും പ്രിയപ്പെട്ട നടി ഉർവശിയാണെന്ന് ബോളിവുഡ് താരം വിദ്യാ ബാലൻ. രേഖ മേനോനുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. കോമഡിയെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം ഓർമ വരുന്ന പേരുകളിലൊന്നാണ് ഉർവശിയുടെതെന്നും മലയാളി താരങ്ങളായ ഫഹദിനേയും ബേസിൽ ജോസഫിനേയും അന്ന ബെന്നിനേയും ഒരുപാട് ഇഷ്ടമാണെന്നും വിദ്യ കൂട്ടിച്ചേർത്തു.
'എന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഉർവശി. ഹിന്ദിയിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് കോമഡി റോളുകൾ ലഭിക്കാറില്ല. കോമഡി ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം ഓർമയിൽ വരുന്നത് ഉർവശി ചേച്ചിയേയും ശ്രീദേവിയേയുമാണ്. ഇൻസ്റ്റഗ്രാമിലെ കോമഡി റീലുകൾ ചെയ്യുമ്പോൾ അതീവ സന്തോഷവതിയാണ്.
ഒ.ടി.ടി പ്ലാറ്റ്ഫോമിന്റെ വരവോടെ കൂടുതൽ മലയാള സിനിമകൾ കണാൻ കഴിയുന്നുണ്ട്. ഫഹദിന്റെ സിനിമകൾ വളരെ ഇഷ്ടമാണ്. അതുപോലെ സംവിധായകനും നടനുമായ ബേസിൽ ജോസഫ്, നടി അന്ന ബെൻ എന്നിവരേയും ഇഷ്ടമാണ്'- വിദ്യാ ബാലൻ പറഞ്ഞു. കൂടാതെ മികച്ച കഥാപാത്രം ലഭിച്ചാൽ മലയാളത്തിൽ ഉറപ്പായും അഭിനയിക്കുമെന്നും താരം വ്യക്തമാക്കി.ാ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.