കുട്ടികൾ ജനിച്ച ശേഷമുള്ള ആദ്യ ഓണം ആഘോഷിച്ച് വിഘ്‌നേഷ് ശിവൻ നയൻതാര ദമ്പതികൾ. ഇരട്ട കുട്ടികളെ സദ്യ കഴിപ്പിക്കുന്നതിന്റെ ഫോട്ടോ ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഇവിടെ ആഘോഷം തുടങ്ങിയെന്ന് ചിത്രത്തിന് ക്യാപ്ഷനും നൽകിയിട്ടുണ്ട്. എല്ലാവര്‍ക്കും താൻ ഓണം ആശംസിക്കുന്നു എന്നും വിഘ്‍നേശ് കുറിച്ചു.
ഒക്‌ടോബർ ഒമ്പതിനാണ് നയൻതാരയും വിഘ്‌നേഷും ഇരട്ടകുട്ടികളെ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയത്. വാടക ഗർഭധാരണത്തിലൂടെയായിരുന്നു കുഞ്ഞുങ്ങളുടെ ജനനം. ക്രിസ്മസ്, ദീപാവലി തുടങ്ങിയ ആഘോഷങ്ങൾക്കെല്ലാം കുഞ്ഞുങ്ങൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഇരുവരും ആരാധകർക്ക് ആശംസകളറിയിച്ചിരുന്നു. എന്നാൽ ഇതുവരെ കുട്ടികളുടെ മുഖം വ്യക്തമാക്കിയിരുന്നില്ല.
ഉയിർ രുദ്രോനീൽ എൻ. ശിവൻ, ഉലക് ദൈവിക് എൻ.ശിവൻ എന്നിങ്ങനെയാണ് കുഞ്ഞുങ്ങളുടെ പേരുകൾ. നയൻതാരയുടെ ആദ്യ അക്ഷരമായ എൻ ആണ് പേരുകൾക്കൊപ്പം ചേർത്തിരിക്കുന്നത്. ഏഴ് വര്‍ഷത്തെ പ്രണയത്തിനു ശേഷം 2022 ജൂണ്‍ 9 നാണ് വിഘ്‌നേഷ് നയന്‍താരയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്.അറ്റ്ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാൻ ചിത്രം ‘ജവാനി’ൽ മുഖ്യവേഷത്തിൽ നയൻതാരയും എത്തുന്നുണ്ട്. സെപ്തംബർ 7ന് ചിത്രം തിയേറ്ററുകളിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.