ചെന്നൈ: ജന്മദിനാഘോഷത്തിനിടെ വാളുകൊണ്ട് കേക്ക് മുറിച്ച സംഭവത്തിൽ മാപ്പുപറഞ്ഞ് തമിഴ് സൂപ്പർ താരം വിജയ് സേതുപതി. താൻ കാണിച്ചുനൽകിയത് തെറ്റായ ഉദാഹരണമാണെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങളിൽ ജാഗ്രത പാലിക്കുമെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.
സംവിധായകൻ പൊന്‍ റാമിന്‍റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന്‍റെ സെറ്റിൽ വെച്ചായിരുന്നു വിജയ് സേതുപതിയുടെ ജന്മദിനാഘോഷം. സിനിമയുടെ അണിയറപ്രവർത്തകൾ താരത്തിനായി വലിയൊരു കേക്കും ഒരുക്കിയിരുന്നു. വാളുപയോഗിച്ചാണ് അദ്ദേഹം കേക്ക് മുറിച്ചത്. ആഘോഷത്തിന്‍റെ ചിത്രങ്ങൾ വൻതോതിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.
ചിത്രത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നതോടെ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം.'ജന്മദിനത്തിൽ എനിക്ക് ആശംസ അറിയിച്ച സഹതാരങ്ങൾക്കും സുഹൃത്തുക്കൾക്കും നന്ദി. മൂന്ന് ദിവസം മുമ്പ് ജന്മദിനാഘോഷത്തിൽ പങ്കെടുക്കുന്നതിനിടെ എടുത്ത ചിത്രം വിവാദമായിരിക്കുകയാണ് ഇപ്പോൾ. വാളുകൊണ്ട് ഞാൻ കേക്ക് മുറിക്കുന്നതാണ് ചിത്രം. ഞാൻ അഭിനയിച്ചുകൊണ്ടിരിക്കുന്ന സംവിധായകൻ പൊൻ റാമിന്‍റെ ചിത്രത്തിൽ വാൾ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. അതിനാൽ പൊൻ റാമിനും സംഘത്തിനുമൊപ്പം ജന്മദിനം ആഘോഷിക്കുേമ്പാൾ കേക്ക് മുറിക്കാനായി വാൾ ഉപയോഗിച്ചു. അതൊരു തെറ്റായ ഉദാഹരമാണെന്ന് നിരവധിപേർ ചൂണ്ടിക്കാണിച്ചു. ഇനിമുതൽ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ പുലർത്തും. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അവരോട് മാപ്പ് ചോദിക്കുന്നു' -വിജയ് സേതുപതി ട്വിറ്ററിൽ കുറിച്ചു.
നേരത്തേ വാളുകൊണ്ട് കേക്ക് മുറിച്ച ഗുണ്ടാസംഘത്തെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സമാനമായ കുറ്റകൃത്യമാണ് താരം ചെയ്തതെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ ഉയരുന്ന വിമർശനം.
ഇളയദളപതി വിജയ്ക്കൊപ്പം വിജയ് സേതുപതിയുമെത്തിയ മാസ്റ്റർ തിയറ്ററുകളിൽ ഗംഭീര പ്രദർശനം നേടുന്നതിനിടെയാണ് പുതിയ വിവാദം. ജനുവരി 13ന് റിലീസ് ചെയ്ത ചിത്രം തമിഴ്നാട്ടിൽനിന്ന് മാത്രം മൂന്നുദിവസം െകാണ്ട് 50 കോടിയിലധികം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.