‘നിങ്ങൾ എന്നോട് പ്രതികാരം ചെയ്തോളൂ, പക്ഷേ എന്റെ പെൺകുട്ടികളെ തൊട്ടുകളിക്കരുത്’ -വിജയ് സേതുപതിയോട് ഷാറൂഖ് ഖാൻ

 സെപ്റ്റംബർ ഏഴിനാണ് ഷാറൂഖ് ഖാൻ ചിത്രം ‘ജവാൻ’ തിയറ്ററുകളിൽ എത്തുന്നത്. ഏറെ പ്രതീക്ഷയോടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. കോളിവുഡിലെ ഹിറ്റ്മേക്കർ ആറ്റ്ലിയുടെ ആദ്യത്തെ ബോളിവുഡ് ചിത്രമാണിത്. നയൻതാര, യോഗി ബാബു, പ്രിയാമണി എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട് .

ഷാറൂഖ് ഖാന്റെ വില്ലനായിട്ടാണ് വിജയ് സേതുപതി ചിത്രത്തിൽ അഭിനയിക്കുന്നത്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ഷാറൂഖ് ഖാനോടുള്ള മധുരപ്രതികാരം വീട്ടിയതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ. ചെന്നൈയിൽ നടന്ന പ്രീ ഇവന്റ് ലോഞ്ചിലാണ് രസകരമായ സംഭവം വെളിപ്പെടുത്തിയത്.

‘സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ ഒരു പെൺകുട്ടിയെ പ്രണയിച്ചിരുന്നു. എന്നാൽ, അവൾക്ക് എന്റെ ഇഷ്ടത്തെ കുറിച്ച് അറിയില്ല.  എല്ലാ ജാനുവിനും ഒരു റാമുണ്ട്. അവൾക്ക് മറ്റൊരാളെ ഇഷ്ടമായിരുന്നു. അത് ഷാറൂഖ് ഖാൻ ആയിരുന്നു. അദ്ദേഹത്തോടുള്ള എന്റെ പ്രതികാരം ചെയ്യാൻ ഇത്രയും വർഷങ്ങൾ എടുത്തു- വിജയ് സേതുപതി പറഞ്ഞു.

വിജയ് സേതുപതിക്ക് ഉടൻ തന്നെ ഷാറൂഖ്ഖാൻ മറുപടിയും  നൽകി.' ഇവിടെ എല്ലാവരും തമിഴിലാണ് സംസാരിച്ചത്, വിജയ് സേതുപതി സാർ ഒഴികെ എല്ലാവരും എന്നെ കുറിച്ച് നല്ലതാണ് പറഞ്ഞതെന്ന് ഉറപ്പുണ്ട്. അദ്ദേഹം പെൺകുട്ടിയെ കുറിച്ച് പറഞ്ഞു. ഞാൻ ഒരു കാര്യം പറയട്ടെ സാർ, നിങ്ങൾ പ്രതികാരം ചെയ്തോളൂ, പക്ഷേ എന്റെ പെൺകുട്ടികളെ തൊട്ടുകളിക്കരുത്. അവരെ നിങ്ങൾക്ക് എടുത്തുമാറ്റാനാവില്ല'- സദസ്സു നിറഞ്ഞ പൊട്ടിച്ചിരികൾക്കിടയിൽ ഷാറൂഖ് ഖാൻ പറഞ്ഞു,

Tags:    
News Summary - Vijay Sethupathi on taking revenge from Shah Rukh Khan at Jawan event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.