തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് നടൻ വിജയ് സേതുപതി. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിരവധി തവണ ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നിട്ടുണ്ടെന്നും എന്നാൽ ആളുകൾ തന്നെ എന്താണെന്ന് മനസിലാക്കി സ്നേഹിച്ചെന്നും അതിൽ ഒരുപാട് സന്തോഷമുണ്ടെന്നും നടൻ അടുത്തിടെ നൽകി. അഭിമുഖത്തിൽ പറഞ്ഞു.
'ആരാധകരുടെ സ്നേഹം വളരെ സത്യസന്ധമാണ്. എനർജി ഡ്രിങ്ക് പോലെയാണ് എനിക്ക് തോന്നുന്നത്. പ്രേക്ഷകരുടെ സ്നേഹം ലഭിക്കുമ്പോഴാണ് നമ്മൾ ശരിയായ പാതയിലാണ് പോകുന്നതെന്ന് മനസിലാകുക. അതെനിക്ക് എപ്പോഴും ഊര്‍ജ്ജം നല്‍കുന്ന കാര്യമാണ്' വിജയ് സേതുപതി പറഞ്ഞു
'നിരവധി തവണ ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അതിൽ ഏറ്റവും നല്ല കാര്യം, ഞാൻ എങ്ങനെയാണോ അങ്ങനെതന്നെ ആളുകൾ എന്നെ അംഗീകരിച്ചുവെന്നതാണ്. ഞാൻ എവിടെ പോയാലും ആളുകള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. അതൊരു അനുഗ്രഹമാണ്. അതിൽ ഇന്ന് ഞാൻ ഏറെ സന്തോഷവാനാണ്.
വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ ചിലപ്പോഴൊക്കെ ഞാന്‍ ബോധവാനാകാറുണ്ട്. ചിലപ്പോള്‍ ആളുകള്‍ പറയും ഞാന്‍ ഷോ ഓഫ് ചെയ്യുകയാണെന്ന്, മറ്റു ചിലർ പറയും ഞാന്‍ വളരെ സിമ്പിളാണെന്ന്. ചപ്പല്‍ ഇടുന്നുണ്ടെന്ന് കരുതി എങ്ങനെയാണ് സിമ്പിളാവുക. ഞാന്‍ പരിപാടികള്‍ക്ക് പോകുമ്പോള്‍ എല്ലാവരും നല്ല വേഷം ധരിച്ചായിരിക്കും വന്നിട്ടുണ്ടാവുക. അതിനാല്‍ ഞാന്‍ പരിപാടികള്‍ക്ക് പോകാറില്ല' താരം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.