ലിയോയെ പോലെ പ്രേക്ഷകർ കാത്തിരിക്കുന്ന ഇളയദളപതി ചിത്രമാണ് വിജയ് 68. വെങ്കിട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപനം മുതൽ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. ഇപ്പോഴിതാ വൻ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് 'വിജയ് 68'. ചിത്രത്തിന്റെ ഓഡിയോ അവകാശം റെക്കോർഡ് രൂപക്കാണ് വിറ്റുപോയിരിക്കുന്നത്. ടോളിവുഡ് ഡോട് നെറ്റാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം ടി സീരീസാണ് 30 കോടി രൂപക്ക് ചിത്രത്തിന്റെ ഓഡിയോ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. തുകയെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.
സംവിധായകൻ വെങ്കിട്ട് പ്രഭുവാണ് വിജയ് 68 ന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നതെന്ന് നേരത്തെ റിപ്പോട്ടുകള്‍ ഉണ്ടായിരുന്നു. എ.ജി.എസ് എന്റര്‍ടെയിന്‍മെന്റാണ് ചിത്രം നിര്‍മിക്കുന്നത്. എ.ജി.എസ് എന്റര്‍ടെയിന്‍മെന്റിന്റെ 25-ാം ചിത്രമാണിത്. ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ വെങ്കട്ട് പ്രഭുവും വിജയിയും ആദ്യമായി സഹകരിക്കുന്ന ചിത്രം കൂടിയാണ് ദളപതി 68.യുവന്‍ ശങ്കര്‍ രാജയാണ് ദളപതി 68ന്റെ സംഗീത സംവിധാനം. 2003ല്‍ റിലീസ് ചെയ്ത പുതിയ ഗീതൈയ്ക്ക് ശേഷം വിജയ്ക്കൊപ്പമുള്ള യുവന്റെ രണ്ടാമത്തെ പ്രൊജക്റ്റ് കൂടിയാണിത്.
വിജയ് -ലോകേഷ് കനകരാജ് ചിത്രം ലിയോ ഒക്ടോബർ 19 നാണ് തിയറ്ററുകളിൽ എത്തുന്നത്. റിലീസിന് മുമ്പ് തന്നെ 400 കോടിയിലേറെ ചിത്രം നേടിയിട്ടുണ്ട്. തൃഷയാണ് ചിത്രത്തിലെ നായിക. ഏറെ കാലത്തിന് ശേഷമാണ് വിജയിയും തൃഷയും ഒന്നിച്ചെത്തുന്നത്. സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, അർജുൻ, മൻസൂർ അലി ഖാൻ എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.