ഇനി ഞങ്ങൾ മൂന്ന്; സന്തോഷം പങ്കുവെച്ച് കോഹ്​ലിയും അനുഷ്കയും

ന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്​ലിയുടെയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമയുടെയും ജീവിതത്തിലേക്ക് പുതിയ അതിഥിയെത്തുന്നു. അച്ഛനാകാൻ പോകുന്നതിന്‍റെ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെയാണ് കോഹ്​ലി പങ്കുവെച്ചത്.

'ഇനി ഞങ്ങൾ മൂന്ന്, 2021 ജനുവരിയിൽ ആൾ എത്തും' എന്ന അടിക്കുറിപ്പോടെയാണ് ഇരുവരും ഒരുമിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്തത്. അനുഷ്ക ശർമ‍‍യും ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവർക്കും ആശംസകൾ നേരുന്ന തിരക്കിലാണ് ആരാധകർ.

2017 ഡിസംബറിൽ ഇറ്റലിയിൽ വച്ചായിരുന്നു അനുഷ്കയുടേയും കോഹ്​ലിയുടെയും വിവാഹം. ഐ.പി.എല്ലിൽ പങ്കെടുക്കുന്നതിനായി യു.എ.ഇയിലാണ് കോഹ്​ലി ഇപ്പോഴുള്ളത്. 2018ൽ പുറത്തിറങ്ങിയ സീറോ ആണ് അനുഷ്കയുടെ അവസാന ചിത്രം. 


Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.