ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളാണ് വിരാട് കോഹ്‌ലിയും അനുഷ്ക ശർമയും. സോഷ്യൽ മീഡിയയിൽ സജീവമായ ഇവരുടെ ചെറിയ വിശേഷങ്ങളും സന്തോഷങ്ങളും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്.
ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കുന്നത് അനുഷ്കക്ക് ചുറ്റും വളഞ്ഞ ആരാധകരോട് ചൂടാവുന്ന കോഹ്‌ലിയുടെ വിഡിയോയാണ്. ദിവസങ്ങൾക്ക് മുമ്പ് ഇരുവരും ബെംഗളൂരുവിൽ എത്തിയിരുന്നു. ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം തിരികെ കാറിലേക്ക് കയറുമ്പോഴാണ് സെൽഫി എടുക്കുന്നതിനായി ആരാധകർ വളഞ്ഞത്. ആളുകൾ ചുറ്റും കൂടിയതോടെ അനുഷ്കക്ക് നടക്കാൻ കഴിഞ്ഞില്ല. തുടർന്ന് ജനക്കൂട്ടത്തിനിടയിൽ നിന്ന് അനുഷ്കയെ കോഹ്ലി കൊണ്ടു പോവുകയായിരുന്നു. സെൽഫി എടുക്കാൻ ശ്രമിക്കുന്നവരെ താരം തടയുന്നുണ്ട്. താരങ്ങളുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.