മുംബൈ: വനിത ദിനത്തിൽ അനുഷ്കയുടെയും കുഞ്ഞിന്‍റെയും ചിത്രം പങ്കുവെച്ച് ആശംസയുമായി ക്രിക്കറ്റ് താരം വിരാട് കോഹ്ലി. ഇന്‍സ്റ്റഗ്രാമിലാണ് അനുഷ്കയുടെയും മകൾ വാമികയുടെയും ചിത്രം കോഹ്ലി ഷെയർ ചെയ്തിരിക്കുന്നത്.
അനുഷ്കയെ തന്‍റെ ജീവിതത്തിലെ കരുണയുള്ളവളെന്നും ശക്തിയായ സ്ത്രീയെന്നും വിരാട് വിളിക്കുന്നു. അമ്മയെപോലെ വളരുന്ന മകൾക്കും കോഹ്ലി ആശംസ അറിയിച്ചു.
'ഒരു മനുഷ്യന് ലഭിക്കുന്ന അവിശ്വസനീയവും അതിശയകരവുമായ അനുഭവമാണ് ഒരു കുഞ്ഞിന്‍റെ ജനനം കാണുന്നത്. അതിന് സാക്ഷ്യം വഹിച്ചാൽ സ്ത്രീയുടെ യഥാർഥ ശക്തിയും ദൈവികതയും ദൈവം അവരെ സൃഷ്ടിച്ചതിന്റെ കാരണവും മനസിലാകും. അവർ നമ്മളെക്കാൾ ശക്തരായതിനാലാണ് അത്. എന്‍റെ ജീവിതത്തിലെ കരുണയുള്ളവളും ശക്തയുമായ സ്ത്രീക്കും അമ്മയെപോലെ വളരാൻ പോകുന്ന ഒരാൾക്കും വനിത ദിനാശംസകൾ. അതോടൊപ്പം ലോകത്തിലെ അതിശയകരമായ എല്ലാ സ്ത്രീകൾക്കും വനിത ദിനാശംസകൾ' -കോഹ്ലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
വിരാട് കോഹ്ലിക്കും അനുഷ്കക്കും ജനുവരി 11നാണ് പെൺകുഞ്ഞ് പിറന്നത്. വാമിക എന്നാണ് മകളുടെ പേര്. അടുത്തിടെയാണ് മകളുടെ പേര് അനുഷ്ക ഇൻസ്റ്റഗ്രാമിലൂടെ വെളിെപ്പടുത്തിയത്. അനുഷ്കയും വിരാടും കുഞ്ഞിനെ എടുത്തുകൊണ്ടുനിൽക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു അനുഷ്കയുടെ ട്വീറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.