നടന്മാരൊക്കെ മുളങ്കൂട് പോലുള്ള താടിക്കാർ, മോഹൻലാലിന് കത്തുമായി ശ്രീരാമൻ, 'വിരാട് കോഹ്ലി സിൻട്രം'

മലയാള നടന്മാരുടെ താടിയെ കുറിച്ച് രസകരമായ കുറിപ്പ് പങ്കുവെച്ച് നടൻ ശ്രീരാമൻ. താരസംഘടനയായ അമ്മയുടെ ജനറൽ ബോഡിയോഗത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നടന്റെ കുറിപ്പ്. കഴിഞ്ഞ കുറച്ചു നാളുകളായി നടന്മാർ മുളങ്കൂട് പോലുള്ള താടിയും വെച്ചാണ് നടക്കുന്നതെന്നും ഇതിന്റെ കാരണമെന്താണെന്നുമാണ് ചോദിക്കുന്നത്. ശ്രീരാമൻ തന്റെ സംശയം മോഹൻലാലിനോട് കത്തിലൂടെ ചോദിക്കുന്നുമുണ്ട്. ഇതിന് രസകരമായി മറുപടിയും നടൻ നൽകിയിട്ടുണ്ട്. ശ്രീരാമന്റെ കത്തും മോഹൻലാലിന്റെ മറുപടിയും വൈറലാണ്.

ശ്രീരാമന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഇന്ന് മിഥുനം പതിനൊന്നാണ്.

തിങ്കളാഴ്ചയുമാണ്.

ഇന്നലെ, അല്ല മിനിഞ്ഞാന്ന് വന്നതാണ് കൊച്ചിക്ക് .

നടീനടന്മാരുടെ പൊതുയോഗമായിരുന്നിന്നലെ.

ആൺതാരങ്ങളും പെൺതാരങ്ങളും ധാരാളം.

കുറച്ചു കാലമായി ഒരു കാര്യം ഞാൻ ശ്രദ്ധിക്കുന്നുണ്ട്. ചെറുവാല്യേക്കാരായ ആൺതാരങ്ങളും പെരുംതാരങ്ങളുമെല്ലാം മുളങ്കൂട് പോലുള്ള താടിയും വെച്ചാണ് നടക്കുന്നത്. പെട്ടന്നു കണ്ടാലാരെയും തിരിച്ചറിയാത്ത വിധം മൊകറുകളൊക്കെ മൂടപ്പെട്ടിരിക്കുന്നു.

ഇവരൊക്കെ ഇങ്ങനെ സോക്രട്ടീസുമാരോ ടോൾസ്റ്റോയിമാരോ ആയി പരിണമിക്കാൻ എന്തായിരിക്കും കാരണം?

ബൗദ്ധിക സൈദ്ധാന്തിക ദാർശനീക മണ്ഡലങ്ങൾ വികസിച്ചു വരുന്നതിൻ്റെ ദൃഷ്ടാന്തമാണോ?

ചിന്തിച്ചിട്ടൊരെത്തും പിടിയും കിട്ടാത്തതിനാൽ

ഒരു കത്ത് അസ്സോസിയേഷൻ തലൈവർക്കു കൊടുത്തു വിട്ടു.

'രോമത്തിന് താരത്തിലുള്ള സ്വാധീനം ' എന്ന വിഷയത്തിൽ ഒരു ഒരു പ്രബന്ധമവതരിപ്പിച്ച് ചർച്ച ചെയ്ത് സന്ദേഹനിവാരിണീതൈലം കാച്ചിയെടുത്ത് വിതരണം ചെയ്യാമോ എന്നായിരുന്നു കത്തിൻ്റെ കുത്ത്.

കുത്തിയതും മറുകുത്തുടനേ വന്നു.

അതവസാനിക്കുന്നതിങ്ങനെ'രോമത്തിന് താരത്തിലുള്ള സ്വാധീനം' എന്ന വിഷയത്തിലുള്ള ചർച്ച അരോമ മോഹൻ്റെ നേതൃത്വത്തിൽ നടത്താം എന്നാണ് തീരുമാനം'.

പോസ്റ്റിന് താഴെ രസകരമായ കമന്റുകളാണ് വരുന്നത്. താടിക്ക് ആഡംബരനികുതി ഏര്‍പ്പെടുത്തിയാലോ മാഷേ,ഒറ്റക്കാരണമേയുള്ളൂ ശ്രീരാമേട്ടാ വിരാട് കോഹ്ലി സിൻട്രം. എന്നിങ്ങനെയുള്ള കമന്റുകളാണ് വരുന്നത്.

Full View


Tags:    
News Summary - V.k Sreeraman's Pens' Funny Letter To Mohanlal Malayalam Actors beard Trend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-05 08:22 GMT