തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ചർച്ചയായ ചിത്രമായിരുന്നു ധൂം 2. ഹൃത്വിക് റോഷൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായി എന്നിവർ പ്രധാനവേഷത്തിൽ എത്തിയ സിനിമ വൻ വിജയമായിരുന്നു. എന്നാൽ ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ ഐശ്വര്യക്ക് ലീഗൽ നോട്ടീസ് ലഭിച്ചിരുന്നു. ഡെയ്‌ലി മെയിലിന് നല്‍കിയ അഭിമുഖത്തിൽ നടി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സിനിമയുടെ ചുംബന രംഗമായിരുന്നു ലീഗൽ നോട്ടീസിന് കാരണം. ചിത്രത്തിൽ ഹൃത്വിക് റോഷനുമായുള്ള രംഗങ്ങൾ ആരാധകർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.അതിന് ശേഷം ഇന്റിമേറ്റ് രംഗങ്ങളുള്ള ചിത്രങ്ങൾ ഒഴിവാക്കിയെന്നും ഐശ്വര്യ റായി അഭിമുഖത്തിൽ പറഞ്ഞു.
ഒരു ഇടവേളക്ക് ശേഷം ഐശ്വര്യ റായി ബച്ചൻ അഭിനയിച്ച ചിത്രമാണ് മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍ . രണ്ട് ഭാഗങ്ങളിലായി എത്തിയ പി.എസിൽ ഗംഭീര പ്രകടനമായിരുന്നു നടി കാഴ്ചവെച്ചത്. ഇരട്ട കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പാൻ ഇന്ത്യൻ റിലീസായി എത്തിയ ചിത്രം 500 കോടിക്ക് മുകളില്‍ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.