തന്റെ മുന്നിൽവെച്ചാണ് ഐശ്വര്യ റായിക്ക് കാർ അപകടം സംഭവിക്കുന്നതെന്ന് അമിതാഭ് ബച്ചൻ. സിനിമ ചിത്രീകരണത്തിനിടെ കാർ നിയന്ത്രണം വിട്ട് ഐശ്വര്യ ഇരുന്ന കസേരയിലേക്ക് ഇടിച്ചു കയറുകയായിരുന്നെന്നും കാർ തള്ളി മാറ്റിയതിന് ശേഷമാണ് നടിയെ ആശുപത്രിയിലെത്തിച്ചതെന്നും അമിതാഭ് റെഡ്ഡിഫുമായുള്ള അഭിമുഖത്തിൽ പറഞ്ഞു. രണ്ട് രാത്രികൾ തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലെന്നും ബച്ചൻ കൂട്ടിച്ചേർത്തു.
'2004 ൽ കാക്കി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം. അക്ഷയ് കുമാറും തുഷാർ കപൂറുമായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നാസിക്കിൽ ആയിരുന്നു ചിത്രീകരണം നടന്നത്. സ്റ്റണ്ട് മാസ്റ്റർ ഓടിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് ഐശ്വര്യ ഇരുന്ന കസേരയിലേക്ക് ഇടിക്കുകയായിരുന്നു. പെട്ടെന്ന് തന്നെ അക്ഷയ് ഓടിയെത്തി ഐശ്വര്യയുടെ ദേഹത്ത് നിന്ന് കാർ തള്ളി മാറ്റി, വേഗം ആശുപത്രിലേക്ക് കൊണ്ടു പോയി.
ചികിത്സക്കായി മുംബൈയിലേക്ക് കൊണ്ടുപോകുന്നുണ്ടോ എന്ന് ഞാൻ ഐശ്വര്യയുടെ അമ്മയോട് ചോദിച്ചു. അനിൽ അംബാനിയുടെ സ്വകാര്യ വിമാനത്തിലാണ് ആശുപത്രിയിലെത്തിച്ചത്. നാസിക്കില്‍ രാത്രി ലാന്‍ഡിങ് സൗകര്യമില്ലാത്തതിനാല്‍ ആശുപത്രിയില്‍ നിന്ന് 45 മിനിറ്റ് അകലെയുള്ള സൈനിക താവളത്തിലാണ് വിമാനം ഇറക്കിയത്. ഇതിനായി ഡല്‍ഹിയില്‍ നിന്ന് അനുമതി വാങ്ങണമായിരുന്നു. വിമാനത്തില്‍ നിന്ന് സീറ്റുകളും നീക്കം ചെയ്തു.
ആ അപകടത്തിന് ശേഷം രണ്ട് രാത്രികള്‍ എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. എന്റെ കണ്‍മുന്നിലാണ് ഇത് സംഭവിക്കുന്നത്! ഐശ്വര്യയുടെ മുതുകില്‍ കള്ളിച്ചെടി മുള്ളുകള്‍ കൊണ്ട് മുറിവേറ്റിരുന്നു. പാദങ്ങളുടെ പിന്‍ഭാഗത്തെ അസ്ഥി ഒടിഞ്ഞു.ഗുരുതരമായ മുറിവുകള്‍ സംഭവിച്ചു'- അമിതാഭ് ബച്ചൻ പഴയ സംഭവം ഓർത്തെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.