ഇംഗ്ലീഷ് അറിയാത്തതിന്റെ പേരിൽ താജ് ഹോട്ടലിലെ ജോലി നഷ്ടപ്പെട്ടതിനെക്കുറിച്ച് നടൻ ഗോവിന്ദ. അന്ന് ആത്മവിശ്വാസത്തോടെ തനിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലായിരുന്നെന്നും സിനിമയിൽ എത്തുന്നതിന് മുമ്പ് ജീവിക്കാനായി മറ്റു പല ജോലികളും ചെയ്തിട്ടുണ്ടെന്നും താരം അഭിമുഖത്തിൽ പറഞ്ഞു.
'സിനിമയിൽ എത്തുന്നതിന് മുമ്പ് കുറെ സ്ഥലങ്ങളിൽ ജോലിക്ക് വേണ്ടി അപേക്ഷിച്ചിട്ടുണ്ട്.കോമേഴ്സിൽ ബിരുദം നേടിയെങ്കിലും സ്ഥിരതയുള്ള ജോലി ലഭിച്ചില്ല. പല ഓഫീസുകളും കയറി ഇറങ്ങി. ജോലിക്കായി ഒരുപാട് കഷ്ടപ്പെട്ടു.ഒരിക്കൽ താജ് ഹോട്ടലിൽ മനേജർ ജോലിക്കായി അപേക്ഷിച്ചിരുന്നു. ഇംഗ്ലീഷ് അറിയാത്തത് കൊണ്ട് ആ ജോലി ലഭിച്ചില്ല. എങ്ങനെ എന്നോട് കാര്യങ്ങൾ സംസാരിക്കും?ഇംഗ്ലീഷ് സംസാരിക്കാൻ ആത്മവിശ്വാസമില്ലെന്ന് പറഞ്ഞ് അവർ എന്നെ നിരസിച്ചു'-ഗോവിന്ദ പറഞ്ഞു.
അഭിനേതാവ്, ഹാസ്യതാരം, ഡാൻസർ എന്നിങ്ങനെ തൊണ്ണൂറുകളിൽ ബോളിവുഡിൽ നിറഞ്ഞു നിന്നിരുന്ന താരമാണ് ഗോവിന്ദ. നടനും നിർമാതാവുമായ അരുൺ കുമാർ അഹൂജയുടെയും അഭിനേത്രിയും ഗായികയുമായിരുന്നു നിർമല ദേവിയുടെയും അഞ്ചുമക്കളിൽ ഒരാളായി ജനിച്ച ഗോവിന്ദയുടെ സിനിമ പ്രവേശനം അത്ര എളുപ്പമായിരുന്നു. പിതാവിന്റെ സിനിമകൾക്കുണ്ടായ തകർച്ച ഗോവിന്ദയുടെ കുടുംബത്തെ ബാധിച്ചിരുന്നു. 80 കളിൽ ബോളിവുഡിലെത്തിയ ഗോവിന്ദയുടെ ആദ്യ ചിത്രം ലവ് 86 ആയിരുന്നു. ഡാൻസിങ് ഹീറോ എന്ന അറിയപ്പെട്ട താരം ഹിറ്റുകളിലൂടെ ബോളിവുഡ് തന്റെ കൈപിടിയിലൊതുക്കി.ബോക്‌സ് ഓഫീസില്‍ അമിതാഭ് ബച്ചനെ പോലും ഗോവിന്ദ പിന്നിലാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.