സിദ്ധാർഥിന്റെ വാക്കുകൾ നൊമ്പരമാകുന്നു! 'ഞാനാണ് ലോകത്തിലെ ഏറ്റവും സന്തുഷ്ടവാനായ പുരുഷൻ'

രാധകരുടേയും സുഹൃത്തുക്കളുടേയും ഹൃദയത്തിൽ നടൻ സിദ്ധാർഥ് ശുക്ലയുടെ വിയോഗം നൊമ്പരമായി തുടരുകയാണ്. 2021 സെപ്റ്റംബർ 2 നാണ് 40 കാരനായ നടൻ ഹൃദയാഘാതത്ത തുടർന്ന് അന്തരിച്ചത്. രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച്, കുറച്ച് വർഷങ്ങൾക്ക് മുമ്പ് അമ്മ റീത്ത ശുക്ലയെക്കുറിച്ച് നടൻ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

തന്റെ ഏറ്റവും അടുത്ത സുഹൃത്തും ജീവിതത്തിലെ വഴികാട്ടിയുമാണ് അമ്മയെന്നാണ് സിദ്ധാർഥ് ഹ്യൂമൻസ് ഓഫ് ബോംബൈക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. നടന്റെ അഭാവത്തിൽ സിദ്ധാർഥിന്റെ വാക്കുകൾ ആരാധകരിൽ നൊമ്പരമാവുകയാണ്.

'എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് അമ്മ. ഞങ്ങൾ മൂന്ന് മക്കളിൽ ഏറ്റവും ഇളയവനാണ് ഞാൻ. അതിനാൽ എന്റെ ജീവിതം അമ്മയെ ചുറ്റിപ്പറ്റിയായിരിന്നു. എന്റെ ജീവിതത്തിലെ എല്ലാ സംഭവങ്ങളും അമ്മയുമായി പങ്കുവെച്ചിരുന്നു. പഠനകാലത്ത് മറ്റുളള കുട്ടികൾ വീട്ടുകാരോട് മറച്ചുവെക്കുന്ന കാര്യങ്ങൾ പോലും ഞാൻ അമ്മയുമായി സംസാരിക്കുമായിരുന്നു.

ജീവിതം എന്താണെന്ന് എനിക്ക് പഠിപ്പിച്ച് തന്നത് അമ്മയാണ്. ജീവിതത്തിൽ എപ്പോഴും സത്യസന്ധത പുലർത്തണമെന്ന് എന്നോട് പറയുമായിരുന്നു. എന്നെ മോഡലിങ്ങിലേക്ക് അയച്ചു, അതിൽ വിജയിക്കാനുമായി. എന്നിലെ അഭിനേതാവിനെ കണ്ടെത്തിയതിലും വലിയ പങ്ക് അമ്മയാണ്. ഇന്ന് ലോകത്തിലെ ഏറ്റവും സന്തുഷ്ടവാനായ പുരുഷൻ ഞാനാണ്. കാരണം എന്റെ അമ്മയുടെ മുഖത്ത് ചിരി വിടർത്താൻ എനിക്ക് കഴിഞ്ഞു.

അച്ഛന്റെ വിയോഗത്തിന് ശേഷം അമ്മ ഞങ്ങളുടെ കുടുംബത്തിന്റ തണലായി. സാമ്പത്തിക സ്ഥിതി മോശമായിട്ടും ഞങ്ങൾ മൂന്ന് മക്കളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റി. ഞങ്ങൾ ആഗ്രഹിച്ചത് നൽകാൻ വളരെയധികം ത്യാഗം ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് എനിക്കറിയാം'- സിദ്ധാർഥ് ശുക്ല പറഞ്ഞു.

സിദ്ധാർഥ് ശുക്ലയുടെ മരണത്തിന് ശേഷം റീത്ത ശുക്ല പൊതുവേദികളിൽ അധികം പ്രത്യക്ഷപ്പെടാറില്ല.

Tags:    
News Summary - When Sidharth Shukla revealed Me is the happiest man on earth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.