ഏറ്റവും കൂടുതൽ ആരാധകരുളള താരദമ്പതികളാണ് വിരാട് കോഹ്‌ലിയും അനുഷ്ക ശർമയും. രണ്ടാമത്തെ കുഞ്ഞിനായി താരങ്ങൾ തയാറെടുക്കുന്നുയെന്നുളള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ കോഹ്‌ലിയുടെ ഒരു പഴയ അഭിമുഖം വാർത്തകളിൽ ഇടംപിടിക്കുകയാണ്. മകൾ വാമികയുടെ ജനനത്തിനോട് അനുബന്ധിച്ച് കോഹ്‌ലി നൽകിയ അഭിമുഖമാണ് ഇപ്പോൾ ചർച്ചയാവുന്നത്.
'കുട്ടികളുടെ നല്ല അച്ഛനാകാനാണ് എന്റെ ആഗ്രഹം. തന്റേയും അനുഷ്കയുടേയും കുടുംബജീവിതത്തിൽ മുഴുവൻ സമയവും കുട്ടികൾക്കായി നീക്കിവെക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കുട്ടികൾ വളരുമ്പോൾ എന്റെ നേട്ടങ്ങളോ ട്രോഫികളോ വീട്ടിൽ സൂക്ഷിക്കാൻ ആഗ്രഹിക്കുന്നില്ല. കാരണം എന്റേയും അനുഷ്കയുടേയും സെലിബ്രിറ്റി ജീവിതത്തിലേക്ക് മക്കളെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നില്ല'- എന്നാണ് വിരാട് കോഹ്‌ലി അഭിമുഖത്തിൽ പറഞ്ഞത്.
2021 ജനുവരി 11നാണ് വിരാട്- അനുഷ്ക ദമ്പതികൾക്ക് ആദ്യത്തെ കൺമണിയായ വാമിക പിറന്നത്. മകളെ മാധ്യമങ്ങളിൽ നിന്ന് അകറ്റി നിർത്തിയിരിക്കുകയാണ് താരദമ്പതിമാർ. കുഞ്ഞിന്റെ ചിത്രം ഇതുവരെ പുറത്തുവിട്ടിട്ടില്ല. 2017ലാണ് അനുഷ്‌കയും വിരാട് കോഹ്‌ലിയും വിവാഹിതരായത്. നിലവിൽ അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയാണ് നടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.