ലക്ഷങ്ങൾ മുടക്കി കാർ വാങ്ങരുത്; വൻ അബദ്ധമാണ് -അദിതി പ്രഭുദേവ

 നിക്ക് സ്വന്തമായി കാറില്ലെന്ന് കന്നഡ താരം അദിതി പ്രഭുദേവ. കാറിന് വേണ്ടി വലിയ തുക മുടക്കാൻ പാടില്ലെന്നും അതിന് മൂല്യമുണ്ടാകില്ലെന്നും നടി അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കാറിനെക്കാളും വീടിനായി പണം നിക്ഷേപിക്കുന്നതാണ് നല്ലതെന്നും നടി  കൂട്ടിച്ചേർത്തു. ഇതുവരെക്കും ഒരു കാർ വാങ്ങിയിട്ടല്ലെന്ന് അദിതി ആവർത്തിച്ചു.

'നിങ്ങൾ വിശ്വസിക്കുമോ എന്ന് അറിയില്ല, ഞാൻ ഇതുവരെ കാറിന് വേണ്ടി പണം ചെലവഴിച്ചിട്ടില്ല. എല്ലാവരും എന്നോട് ഒരു കാർ വാങ്ങാനും ഒരു ഡ്രൈവറെ ഏർപ്പാടാക്കാനും പറയാറുണ്ട്. പക്ഷെ ഇതുവരെ സ്വന്തം പണം മുടക്കി ഒരു കാർ വാങ്ങിയിട്ടില്ല.

ഒരിക്കൽ ഞാനൊരു കാർ വാങ്ങാൻ തീരുമാനിച്ചു. അതിനായി 13,000–15,000 രൂപ ഡൗൺ പേയ്‌മന്റെും നൽകി. ഇതറിഞ്ഞ അമ്മ , 10 ലക്ഷം രൂപ ഡൗൺ പേയ്‌മെൻ്റ് നൽകാതെ നല്ലൊരു കാർ വാങ്ങാൻ കഴിയില്ലെന്നും കൂടാതെ പ്രതിമാസ ഇഎംഐയും നൽകണമെന്നും പറഞ്ഞു.ഇതറിഞ്ഞയുടൻ ബുക്കിങ് ക്യാൻസൽ ചെയ്യാൻ തീരുമാനിച്ചു. കമ്പനിയെ സമീപിച്ചപ്പോൾ 2000 രൂപ കുറയ്ക്കുമെന്ന് പറഞ്ഞു. ആ നിബന്ധന അംഗീകരിച്ച് ബുക്കിങ് റദ്ദാക്കി.ഒരു കാറിനായി വലിയ തുക ഇൻവെസ്റ്റ് ചെയ്യുന്നതിൽ കാര്യമില്ല. അതിന് മൂല്യമുണ്ടാകില്ല. പകരം, ഒരു വീടിനായി 10 മുതൽ 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാം-അദിതി പറഞ്ഞു

2017ൽ പുറത്തിറങ്ങിയ ധൈര്യം എന്ന ചിത്രത്തിലൂടെയാണ് അദിതി കന്നഡ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 

Tags:    
News Summary - Why Kannada Actress Aditi Prabhudeva Doesn't Own A Personal Car?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.