പുതിയ സംവിധായകർക്ക് ഡേറ്റ് കൊടുക്കാത്തതിന് കാരണം വ്യക്തമാക്കി മലയാളത്തിലെ സൂപ്പർതാരം മോഹൻലാൽ. പുതിയ ജനറേഷനിലെ സംവിധായകരുമായി സിനിമ ചെയ്യാത്തതിൽ എന്നും മോഹൻലാലിന് വിമർശനം ലഭിക്കാറുണ്ട്. അദ്ദേഹത്തെ സിനിമയിൽ അത്തരത്തിൽ അപ്ഡേഷൻ ആവശ്യമുണ്ട് എന്നാണ് ആരാധകർ അടക്കം എല്ലാവരും ആരോപിക്കുന്നത്. തന്‍റെയടുത്ത് ഒരുപാട് പേർ കഥ പറയാറുണ്ടെന്നും എന്നാൽ അതിൽ ഭൂരിഭാഗവും തന്‍റെ പഴയ സിനിമകളുടെ ഇൻഫ്ലുവെൻസിൽ നിന്നുമാണ് വരുന്നതെന്നും അത് കാരണമാണ് ഡേറ്റ് നൽകാത്തതെന്നും മോഹൻലാൽ പറഞ്ഞു.
'എന്റെയടുത്ത് പലരും വന്നു കഥകള്‍ പറയാറുണ്ട്. അതില്‍ പലതും നമ്മുടെ തന്നെ പഴയ സിനിമകളുടെ ഇന്‍ഫ്‌ളുവന്‍സിലാണ് വരുന്നത്. അതിനെ ബ്രേക്ക് ചെയ്തു കൊണ്ടുള്ള കഥകള്‍ വന്നാല്‍ ആരുടെ ഒപ്പവും വര്‍ക്ക് ചെയ്യാന്‍ ഞാന്‍ തയാറാണ്. ഇപ്പോള്‍ തരുണ്‍ മൂര്‍ത്തിയുമായുള്ള സിനിമ അത്തരത്തിലൊന്നാണ്. 8 വര്‍ഷത്തോളം എടുത്തു ഞങ്ങള്‍ ആ സിനിമ ചെയ്യാനായിട്ട്. വ്യത്യസ്തമാണ് ആ സിനിമ. ചില ആളുകള്‍ പറയുന്ന കഥകളൊക്കെ മോഹന്‍ലാലിന് വേണ്ടിയുള്ള കഥകളാണ്. അങ്ങനെ ചെയ്യുമ്പോഴാണ് കുഴപ്പം വരുന്നത്. അവര്‍ പറയുന്ന കഥയില്‍ പല സിനിമകളുടെയും ഇന്‍ഫ്‌ളുവന്‍സ് വരും.
എല്ലാത്തരത്തിലും സിനിമ ചെയ്യുന്നവരോടൊപ്പം നില്‍ക്കാന്‍ സന്തോഷമേ ഉള്ളൂ. ഒത്തിരി കഥകള്‍ ഞാന്‍ കേള്‍ക്കുന്നുണ്ട്. എന്റെ അടുത്തെത്തുക എന്നുള്ളത് നടക്കാത്ത കാര്യമൊന്നുമല്ല. നമ്മള്‍ക്ക് കൗതുകം തോന്നുന്ന ഒരു കഥയല്ലേ നമുക്ക് ചെയ്യാന്‍ കഴിയുള്ളൂ,' മോഹൻലാൽ പറഞ്ഞു. മോഹൻലാലിന്‍റെ 360ാം ചിത്രമാണ് തരുൺ മൂർത്തി സംവിധാനം ചെയ്യുന്നത് ചിത്രത്തിൽ മോഹൻലാലിനൊപ്പം ശോഭന, ബിനും പപ്പു, തുടങ്ങിയവരും പ്രധാനകഥാപാത്രത്തിലെത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.