ബോളിവുഡ് താരം അക്ഷയ്കുമാറിന് കുറച്ചുകാലമായി ശനിദശയാണെന്നാണ് പറയാറുള്ളത്. ഒന്നിലും ക്ലച്ച് പിടിക്കാത്ത അവസ്ഥ. അടുത്തകാലത്ത് വെളിച്ചം കണ്ട സിനിമകളെല്ലാം പരാജയപ്പെട്ടു. മോദി അനുകൂല രാഷ്ട്രീയ നിലപാടുകളും ഫലം കണ്ടില്ല. കടുത്ത ദേശീയവാദിയായ അക്ഷയ്കുമാറിന്റെ കനേഡിയൻ പൗരത്വവും വിവാദത്തിലായി. ഈ ‘ദുരിതകാല’ത്തിൽനിന്ന് അക്ഷയ്കുമാറിനെ പ്രിയദർശൻ കരകേറ്റുമോ എന്നാണ് ബോളിവുഡ് ചോദിക്കുന്നത്.
ഒരു ഇടവേളക്കുശേഷം ബോളിവുഡിലെ ഹിറ്റ്കൂട്ടുകെട്ടായ അക്ഷയ് കുമാറും സംവിധായകൻ പ്രിയദർശനും ഒന്നിക്കുന്നുവെന്നാണ് വാർത്തകൾ. പതിനാല് വർഷത്തിനുശേഷം ഹൊറർ കോമഡി ചിത്രമായ ഭൂത് ബംഗ്ലയുമായിട്ടാണ് ഇരുവരും എത്തുന്നത്. അക്ഷയ് യുടെ പിറന്നാൾ ദിനത്തിലാണ് ചിത്രം പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രത്തിന്റെ മോഷൻ പോസ്റ്റർ വൈറലായിരിക്കുകയാണ്.
അക്ഷയ് കുമാർ, ശോഭ കപൂർ, എക്ത കപൂർ എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്. അടുത്തവർഷം ഭൂത് ബംഗ്ല റിലീസിനെത്തും. ഹൈദരാബാദ്, കേരളം, ശ്രീലങ്ക, ഗുജറാത്ത് എന്നിവിടങ്ങളിലായിരിക്കും സിനിമയുടെ ചിത്രീകരണം നടക്കുകയെന്നാണ് വിവരം. 2010ല്‍ പുറത്തിറങ്ങിയ ഖട്ട മീഠയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ അക്ഷയ് കുമാർ- പ്രിയദർശൻ ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.