മുംബൈ: ബോളിവുഡ് നടിമാരായ മലൈക അറോറയുടെയും അമൃത അറോറയുടെയും പിതാവ് അനിൽ അറോറ കെട്ടിടത്തിന് മുകളിൽനിന്ന് ചാടി ജീവനൊടുക്കി. ബുധനാഴ്ച ബാന്ദ്രയിലെ കെട്ടിടത്തിന്റെ ടെറസിൽനിന്നാണ് അനിൽ അറോറ ചാടിയത്.
രാവിലെ ഒമ്പതുമണിയോടെയാണ് അദ്ദേഹം ജീവനൊടുക്കിയതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലെത്തിച്ചു. മലൈകയുടെ മുൻ ഭർത്താവും നടനുമായ അർബാസ് ഖാൻ ഉൾപ്പെടെയുള്ളവർ വിവരമറിഞ്ഞയുടൻ ബാന്ദ്രയിലെ വസതിയിലെത്തിയിരുന്നു.
മർച്ചന്റ് നേവിയിൽ ഉദ്യോഗസ്ഥനായിരുന്ന അനിൽ അറോറയും ഭാര്യയും വേർപിരിഞ്ഞാണ് താമസം. മലൈകക്ക് 11 വയസ്സുള്ളപ്പോഴാണ് അവരുടെ മാതാപിതാക്കൾ വേർപിരിഞ്ഞത്. പഞ്ചാബിലെ അതിർത്തി നഗരമായ ഫസിൽകയാണ് അനിലിന്റെ സ്വദേശം. മലൈകയുടെ മാതാവ് ജോയ്സ് പോളികാർപ് മലയാളിയാണ്.
സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടില്ലെന്നും പൊലീസ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.