പതിവായി ആശുപത്രി സന്ദർശിക്കുന്നതിന്റെ കാരണം വ്യക്തമാക്കി അമിതാഭ് ബച്ചൻ

കൃത്യമായ ഇടവേളകളിൽ ആശുപത്രി സന്ദർശിക്കുന്നതിനെക്കുറിച്ച് നടൻ അമിതാഭ് ബച്ചൻ. താരം അവതാരകനായി എത്തുന്ന റിയാലിറ്റി ഷോയായിലാണ് ഇക്കാര്യം പറഞ്ഞത്.

റിയാലിറ്റി ഷോയുടെ ഏറ്റവും പുതിയ എപ്പിസോഡിൽ കാൻസർ രോഗിയായ അക്ഷയ് ആണ് മത്സരാർഥിയായി എത്തിയത്. അക്ഷയ് തന്റെ കാൻസർ അതിജീവനത്തെക്കുറിച്ചും രോഗനിർണയത്തെക്കുറിച്ചുമൊക്കെ മനസു തുറന്നപ്പോഴാണ് ബച്ചൻ സ്ഥിരമായി ആശുപത്രിയിൽ  പരിശോധനകൾക്കായി എത്തുന്നതിനെക്കുറിച്ച് പറഞ്ഞത്. അക്ഷയ് യുടെ വാക്കുകൾ ബച്ചൻ ഉൾപ്പെടെ കാണികളുടെയും കണ്ണുനിറച്ചു.

അക്ഷയ് യുടെ വാക്കുകൾ ഇങ്ങനെ...' കലയോട് ഏറെ താൽപര്യമുള്ള ആളാണ് ഞാൻ. സ്വന്തമായി ഡിസൈൻ ചെയ്യാൻ ആരംഭിച്ചു. 2018 ആണ് എനിക്ക് അർബുദം സ്ഥിരീകരിക്കുന്നത്. ഒന്ന്- രണ്ട് വർഷം ചികിത്സയും മറ്റുമായി വീട്ടിൽ തന്നെയായിരുന്നു. ആ സമയത്താണ് ഞാൻ ഡിസൈൻ പഠിക്കുന്നത്. മുട്ടുവേദനയായിരുന്നു തുടക്കം. സ്കാനിങ്ങിൽ ഗോൾഫ് പന്തിന്റെ വലിപ്പത്തിലുള്ള ട്യൂമർ കണ്ടെത്തി. തുടർന്ന് ബയോപ്‌സിയിലൂടെ ഇത് കാൻസർ ട്യൂമർ ആണെന്ന് കണ്ടെത്തി, അക്ഷയ് തുടർന്നു.

കീമോയും സർജറികളും നടത്തി. എ ന്റെ സുഹൃത്തുക്കൾ കോളജിൽ പോകുമ്പോൾ ഞാൻ ആശുപത്രിയിലായിരുന്നു. കാൻസർ അതിജീവനം ഒരു കഠിനമായ പോരാട്ടമായിരുന്നു. ജീവിതം മാറ്റിമറിച്ച അനുഭവം. അതിൽ നിന്ന് ഒരുപാടുകാര്യങ്ങൾ പഠിച്ചു. ആ സമയം ഞാൻ ആറ്- ഏഴ് വയസു മാത്രമുള്ള ഒരു കുട്ടിയെ കണ്ടു. അവൾക്ക് കാൽ മുറിച്ചു മാറ്റേണ്ടി വന്നു. ആശുപത്രിവാസം ഒരുപാടു കാര്യങ്ങൾ എന്നെ പഠിപ്പിച്ചു' - അക്ഷയ് പറഞ്ഞു.

ഇതിന് ബാക്കിയായിട്ടാണ് തന്റെ സ്ഥിരമായുള്ള ആശുപത്രി സന്ദർശനത്തെക്കുറിച്ച് ബച്ചൻ പറഞ്ഞത്.  അക്ഷയിനെ ആശ്വസിപ്പിക്കാനും ബച്ചൻ മറന്നില്ല.'ഞാൻ ഇപ്പോൾ നിങ്ങളുടെ മുന്നിൽ ഇങ്ങനെ ഇരിക്കുന്നു. പലവട്ടം ഞാനും ആശുപത്രിയിൽ എത്തിയിട്ടുണ്ട്.എല്ലാവരുടെയും അനുഗ്രഹത്താൽ ഞാൻ അതിൽ നിന്ന് മോചിതനായി ആരോഗ്യവാനായി പുറത്തെത്തി. കൃത്യമായ ഇടവേളകളിൽ ഞാൻ ആശുപത്രിയിൽ പരിശോധനകൾക്ക് എത്താറുണ്ട്'- ബച്ചൻ പറഞ്ഞു.

Tags:    
News Summary - Amitabh Bachchan Opens Up On His Frequent Visits To Hospital In KBC 16: 'I Have Come Out Healthy'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.