കങ്കണയുടെ 'തേജസി'നെ പ്രേക്ഷകർ തിരിഞ്ഞു നോക്കുന്നില്ല, ചിത്രം കാണാൻ യോഗി ആദിത്യനാഥ്

ലഖ്നോ: പ്രേക്ഷകർ കൈവിട്ട കങ്കണ ചിത്രം 'തേജസ്' യോഗി ആദിത്യനാഥിനും മന്ത്രിമാർക്കുമായി ഉത്തർപ്രദേശിലെ സെക്രട്ടറിയേറ്റ് മന്ദിരമായ ലോക്ഭവനിൽ പ്രദർശിപ്പിക്കും. ചൊവ്വാഴ്ച നടക്കുന്ന സംസ്ഥാന മന്ത്രിസഭ യോഗത്തിന് ശേഷമാകും ചിത്രം പ്രദർശിപ്പിക്കുക. യോഗിക്കും മന്ത്രിമാർക്കുമൊപ്പം കങ്കണയും ചിത്രത്തിന്റെ സ്പെഷൽ സ്ക്രീനിങ്ങിൽ പങ്കെടുക്കും

ഒക്ടോബർ 27 ന് റിലീസ് ചെയ്ത എത്തിയ ചിത്രത്തിന് മോശം പ്രതികരണമാണ് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ബിഗ് ബജറ്റിലൊരുങ്ങി ചിത്രം ഇതുവരെ നേടിയത് 4.25 കോടിരൂപയാണ്. നാലാം ദിവസം 50 ലക്ഷം മാത്രമാണ് സ്വന്തമാക്കിയത്.

പ്രതീക്ഷിച്ചത് പോലെ തിയറ്ററുകളിൽ ആളുകൾ കയറാഞ്ഞതിനെ തുടർന്ന് പ്രേക്ഷകരെ ചിത്രം കാണാൻ ക്ഷണിച്ചുകൊണ്ട് കങ്കണ എത്തിയിരുന്നു. തിയറ്റർ വ്യവസായത്തെ തകർക്കരുതെന്നും ആളുകൾ ചിത്രം കാണാൻ എത്തിയില്ലെങ്കിൽ തിയറ്ററുകള്‍ക്ക് നിലനില്‍പ്പുണ്ടാവില്ലെന്നുമാണ് നടി പറഞ്ഞത്. കങ്കണയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ പരിഹാസം സൃഷ്ടിച്ചിരുന്നു.

'കോവിഡിനു മുമ്പ് തന്നെ തിയറ്ററുകള്‍ക്ക് തിരിച്ചടി തുടങ്ങിയിരുന്നു. കോവിഡിനു ശേഷം അത് കൂടിയിട്ടേയുള്ളൂ. സൗജന്യമായി ടിക്കറ്റുകള്‍ കൊടുക്കുന്നത് മുതൽ നിരവധി ഓഫറുകള്‍ നല്‍കിയിട്ടുവരെ തിയറ്ററിലേക്ക് ജനങ്ങൾ വരാതിരിക്കുകയാണ്. കുടുംബത്തോടൊപ്പം തിയറ്ററിലേക്ക് വന്ന് സിനിമ ആസ്വദിക്കണമെന്ന് ഞാന്‍ പ്രേക്ഷകരോട് അഭ്യർഥിക്കുകയാണ്. അല്ലെങ്കില്‍ തിയറ്ററുകള്‍ക്ക് നിലനില്‍പ്പുണ്ടാവില്ല'-കങ്കണ പറഞ്ഞു.

സർവേഷ് മേവാര രചനയും സംവിധാനവും നിർവഹിച്ച തേജസ് എന്ന ചിത്രത്തിൽ തേജസ് ഗില്‍ എന്ന ഫൈറ്റര്‍ പൈലറ്റിന്റെ വേഷത്തിലാണ് കങ്കണ എത്തിയത്. ‘എമര്‍ജന്‍സി’യാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന കങ്കണയുടെ ചിത്രം. അടിയന്തരാവസ്ഥ അടിസ്ഥാനമാക്കി നിര്‍മിച്ച ചിത്രത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയായാണ് കങ്കണ അഭിനയിക്കുന്നത്. ഇതിന് മുമ്പ് നടിയുടെതായി പുറത്തിറങ്ങിയ ചന്ദ്രമുഖി 2 ഭാഗവും വൻ പരാജയമായിരുന്നു.

Tags:    
News Summary - Yogi Adityanath watch Kangana Ranaut movie Tejas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.