ഫാൻ പേജുകളിൽ നിന്ന് തന്റെ ഫോട്ടോ നീക്കം ചെയ്യാമോയെന്ന് മുൻ ബോളിവുഡ് നടി സൈറ വസീം. ഫോട്ടോകളെല്ലാം ഇന്‍റര്‍നെറ്റില്‍ നിന്നും നീക്കംചെയ്യുക അസാധ്യമാണ്. എന്നാൽ ഫാൻ പേജുകളിൽ നിന്ന് ഒഴിവാക്കണം. ഇക്കാര്യത്തിലും എല്ലാവരും തന്നെ പിന്തുണക്കുമെന്ന് കരുതുന്നുവെന്നും ഇൻസ്റ്റഗ്രമിലിട്ട കുറിപ്പിലൂടെ സൈറ പറഞ്ഞു.
എല്ലാ പിന്തുണക്കും ഒരുപാട് നന്ദി. ഫാൻ പേജുകളിൽ നിന്ന് തന്റെ ഫോട്ടോ നീക്കം ചെയ്യണമെന്നാണ് ഈ അവസരത്തിൽ അഭ്യർഥിക്കാനുള്ളത്. ഇൻറർനെറ്റിൽ നിന്നും ഫോട്ടോകൾ നീക്കം ചെയ്യുക അസാധ്യമാണ്. എന്നാൽ നിങ്ങളുടെ പേജുകളിൽ നിന്ന് അവ നീക്കം ചെയ്യാം. ഇക്കാര്യത്തിലും എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു. ജീവിതത്തിൽ ഒരു പുതിയ അധ്യായം ആരംഭിക്കാൻ ശ്രമിക്കുകയാണ്
-സൈറ വസീം
2019 ജൂണിലാണ് സൈറ വസീം അഞ്ച് വര്‍ഷത്തെ സിനിമാ ജീവിതത്തിന് അവസാനമിട്ടത്. മതപരമായ കാരണങ്ങള്‍ കൊണ്ട് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് സൈറ അന്ന് പറഞ്ഞിരുന്നു. കശ്മീര്‍ സ്വദേശിയായ സൈറാ വസീം 2016ല്‍ പുറത്തിറങ്ങിയ ആമീര്‍ ഖാന്‍ ചിത്രം ദംഗലിലൂടെയാണ് ബോളിവുഡിലേക്ക് പ്രവേശിക്കുന്നത്. ദംഗലിലെ പ്രകടനം സൈറക്ക് മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.