സജാദ്​ കാക്കു ആൻഡ്​ 'കൊ'- ഒരു സിനിമ ഒരു യുവാവിനെ കാമറമാനാക്കിയ കഥ

2011ല്‍ ജീവയുടെ പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'കൊ' കാണാൻ ബി.എ. ഇക്കണോമിക്‌സ് മൂന്നാം വര്‍ഷ വിദ്യാർഥി ടിക്കറ്റ് എടുക്കുന്നു. ഒരു ആക്ഷന്‍ പടം കാണാമെന്ന ലാഘവത്തില്‍ തീയറ്ററില്‍ കയറിയപ്പോൾ ഒരു സിനിമ ത​െൻറ ജീവിതം മാറ്റിമറിക്കുമെന്ന് ആ ചെറുപ്പക്കാരൻ കരുതിയിരുന്നില്ല. തീയറ്റര്‍ വിടുമ്പോള്‍ ജീവ അവതരിപ്പിച്ച അശ്വിന്‍ എന്ന ഫോട്ടോ ജേര്‍ണലിസ്​റ്റും അവ​െൻറ കൂടെയങ്ങ്​ കൂടി. എന്നാൽ, ആ ചെറുപ്പക്കാരനുവേണ്ടി കാലം കാത്തുവെച്ചത് സിനിമലോകവും. കോവിഡ്​ മങ്ങ​േലൽപ്പിച്ച ഓണക്കാലത്ത്​ അശോക​െൻറ ജീവിതമുഹൂർത്തങ്ങൾ മിഴിവോ​െട പകർത്തി, നെറ്റ്​ഫ്ലിക്‌സില്‍ വിരുന്നെത്തി, കുടുംബ പ്രേക്ഷകരുടെ ഹൃദയങ്ങള്‍ കീഴടക്കിയ 'മണിയറയിലെ അശോകൻ' എന്ന സിനിമയുടെ ഫ്രെയ്മുകള്‍ സുന്ദരമാക്കിയ സജാദ് കാക്കുവായിരുന്നു ആ ഇക്കണോമിക്‌സ് വിദ്യാർഥി.

ആഗ്രഹിച്ചത്​ പത്ര ഫോ​ട്ടോഗ്രാഫർ ആകാൻ, എത്തിപ്പെട്ടത്​ സിനിമയിൽ

നാട്ടിലെ പലരെയും പോലെ ഇക്കണോമിക്‌സിൽ ബിരുദമെടുത്ത ശേഷം ഗൾഫിലേക്ക് ചേക്കേറുക എന്നതായിരുന്നു 'കൊ' സിനിമ കാണുന്നതുവരെ സജാദി​െൻറയും പ്ലാൻ. അന്ന് സിനിമ കണ്ട്​ തീയറ്റര്‍ വിട്ട് ഇറങ്ങുമ്പോള്‍ ഫോട്ടോഗ്രാഫറായി ഏതെങ്കിലും പത്രസ്​ഥാപനത്തി​െൻറ ഭാഗമാകണമെന്നായിരുന്നു മനസ്സില്‍ കുറിച്ചത്. അതിനുവേണ്ടിയുള്ള ശ്രമം ഒടുവില്‍ എം.ഇ.എസ് മമ്പാട് കോളജിലെ ബി.എ മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെൻറിലാണ് സജാദിനെ എത്തിച്ചത്.

എന്നാല്‍ ഒരു ബിരുദം ഉപേക്ഷിച്ച് മറ്റൊരു ബിരുദ പഠനത്തിലേക്ക് പ്രവേശിക്കുമ്പോള്‍ പല കടമ്പകളും ഉണ്ടായിരുന്നു. കുടുംബത്തി​െൻറ പിന്തുണ കൂടി ലഭിച്ചപ്പോള്‍ ആ കടമ്പകളില്‍ നിന്നെല്ലാം പോസിറ്റിവ് മാത്രം എടുത്ത് മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു സജാദി​െൻറ തീരുമാനം. അപ്പോഴും സിനിമയെന്ന ചിന്തപോലും ഇല്ലായിരുന്നു. ഫോട്ടോഗ്രഫി മാത്രമായിരുന്നു മനസ്സില്‍. ആ സിനിമയും ത​െൻറ തീരുമാനവും ജീവിതത്തിലെ ടേണിങ്​ പോയിൻറിനുപരി മിറാക്കിളായി കാണാനാണ് സജാദിന് ഇഷ്​ടം.


കാമറയും എഡിറ്റിങും പഠിപ്പിച്ചത്​ യൂട്യൂബ്​

പുതിയ മേച്ചില്‍പുറത്തിലെത്തിയ ഒന്നാം വര്‍ഷം തന്നെ സുഹൃത്തുക്കളുടെ ഷോര്‍ട്ട് ഫിലിമി​െൻറ നിര്‍മ്മാതാവായിട്ടായിരുന്നു ദൃശ്യങ്ങളുടെ ലോകത്തേക്കുള്ള സജാദി​െൻറ ആദ്യ കാല്‍വെയ്പ്. അതൊരു പരാജയമായിരുന്നെങ്കിലും ഛായാഗ്രാഹകനിലേക്കുള്ള യാത്രയുടെ തുടക്കമായിരിക്കുമെന്ന് അന്ന് സജാദ് പോലും ചിന്തിച്ചിട്ടുണ്ടാവില്ല. ആ പരീക്ഷണത്തില്‍ നിന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങളെ കുറിച്ച് മനസ്സിലാക്കുന്നതും എന്തുകൊണ്ട് സാങ്കേതിക വശങ്ങള്‍ സ്വായത്തമാക്കിക്കൂടായെന്നുമുള്ള ചിന്ത പൊട്ടിമുളക്കുന്നത്. ആ ചിന്ത യാഥാർഥ്യമാക്കിയത് യുട്യൂബി​െൻറ സഹായത്തോടെ എഡിറ്റിങ്​ പഠിച്ചെടുത്താണ്.

എഡിറ്റിങ്ങില്‍ തിളങ്ങാന്‍ കഴിഞ്ഞതോടെ പതിയെ കാമറയിലോട്ടും തിരിഞ്ഞു. അപ്പോഴും അധ്യാപകനായി കൂടെയുണ്ടായിരുന്നത് യുട്യൂബ് തന്നെയായിരുന്നു. കാമറയും എഡിറ്റിങ്ങും തനിക്ക് വഴങ്ങുമെന്ന് തോന്നിയതോടെ ഹ്രസ്വചിത്രങ്ങള്‍ ഒരുക്കി മത്സരങ്ങളിലേക്ക് അയക്കലായിരുന്നു പ്രധാന പരിപാടി. എഡിറ്റിങ്ങിനേക്കാളും നന്നായി കാമറ കൈകാര്യം ചെയ്യാന്‍ കഴിയുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. പിന്നീടങ്ങോട്ട് അതിന് വേണ്ടിയുള്ള പരിശീലനം ആയിരുന്നു. കാമറ കൈയില്‍ കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കാതെ പരിചയസമ്പത്ത്​ ഉണ്ടാക്കാനുള്ള ശ്രമങ്ങളിലായിരുന്നു പിന്നീട്​. അതി​െൻറ ഭാഗമായി ഇടക്ക്​ ചില പരസ്യങ്ങളും ചെയ്തു. ഡിഗ്രി പഠനം പൂര്‍ത്തിയായതോടെ സിനിമയെന്ന ആഗ്രഹം തീവ്രമായി.

ഗ്രിഗറി വഴി 'മണിയറയിലെ അശോകനി'ലേക്ക്

യാതൊരു സിനിമ പശ്​ചാത്തലമോ പരിചയങ്ങളോ ഇല്ലാത്ത മലപ്പുറത്തെ ഒരു സാധാരണ ചെറുപ്പക്കാരനെ സംബന്ധിച്ച് സിനിമയിലേക്ക് എത്തേണ്ടതെങ്ങനെയെന്ന് വ്യക്തമല്ലായിരുന്നു. ഡിഗ്രി പൂര്‍ത്തിയാക്കിയ സമയത്താണ് സിനിമ ഛായാഗ്രാഹകൻ നൂറുദ്ദീന്‍ ബാവയുടെ കൂടെ 'കാപ്പുചീനോ' എന്ന സിനിമയിൽ അസിസ്​റ്റ്​ ചെയ്യാന്‍ അവസരം ലഭിക്കുന്നത്. മൂന്നാമതായി വർക്ക്​ ചെയ്​ത 'പോക്കിരി സൈമണി'​െൻറ സെറ്റില്‍ നിന്നാണ് ഗ്രിഗറിയെ പരിചയപ്പെടുന്നത്​. ആ പരിചയമാണ്​ നവാഗത ഛായാഗ്രഹകനായി 'മണിയറയിലെ അശോകനി'ലേക്ക്​ എത്താൻ വഴിയൊരുക്കിയത്​.

സിനിമയുടെ പണികളെല്ലാം പൂര്‍ത്തിയാകാന്‍ ഏകദേശം ഒരു വര്‍ഷം വേണ്ടിവന്നു. അപ്പോഴേക്കും കോവിഡെത്തി സിനിമ മേഖലയിലെ സാഹചര്യങ്ങളെല്ലാം മാറി മറിഞ്ഞു. ഇനിയും കാത്തിരിക്കാന്‍ കഴിയാത്തത് കൊണ്ടാണ് ഒ.ടി.ടി റിലീസ്​ തീരുമാനിച്ചത്​. ഏത് കാമറമാനും ആഗ്രഹിക്കുക അവരുടെ ഫ്രെയ്മുകള്‍ ബിഗ് സ്‌ക്രീനില്‍ കാണാന്‍ തന്നെയാണ്. അതിന് സാധിക്കാത്തതില്‍ ചെറിയ വിഷമമുണ്ടെങ്കിലും സിനിമ ​േ​പ്രക്ഷകർ ഏറ്റെടുത്ത സന്തോഷത്തിലാണ്​ സജാദ്​.


ബുദ്ധിമുട്ടിയത്​ ശിവകാമിയേയും ശിവഗംഗയേയും ചിത്രീകരിക്കാൻ

അശോക​െൻറ സുന്ദരിമാരില്‍ ഏറ്റവും പ്രിയപ്പെട്ടത്​ ആരായിരുന്നെന്ന്​ ചോദിച്ചാല്‍ സജാദ്​ അൽപം കുഴങ്ങും. എല്ലാ അഭിനേതാക്കളും സുന്ദരീസുന്ദരന്മാരാണ്. അതില്‍ നിന്ന് ഒരാളെ തെരഞ്ഞെടുക്കല്‍ പ്രയാസമാണ്. സിനിമ പ്ലാന്‍ ചെയ്യുമ്പോൾ തന്നെ അഭിനേതാക്കള്‍ക്ക് കുറഞ്ഞ മേയ്ക്കപ്പ് മതിയെന്ന് തീരുമാനിച്ചിരുന്നു. ഇതേക്കുറിച്ച് അഭിനേതാക്കളോട് ആദ്യം സംസാരിക്കുമ്പോള്‍ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും ആര്‍ക്കും അതൊരു പ്രശ്‌നമായിരുന്നില്ല. ഏറെ ബുദ്ധിമുട്ടിയത്​ മസനഗുഡിയില്‍ നിന്നെത്തിയ കൊച്ചുസുന്ദരികളായ ശിവകാമിയേയും ശിവഗംഗയേയും ചിത്രീകരിക്കാൻ തന്നെയാണ്​. ആ കൊച്ചുസുന്ദരികള്‍ (അവർ ആരെന്നത്​ പറയില്ല, സിനിമ കണ്ട്​ അറിഞ്ഞാൽ മതി) തന്നെയാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട നായികമാരെന്നും ഒരു ചെറുചിരിയോടെ സജാദ് പറയുന്നു.

ഓരോരുത്തരും അവരവരുടെ കാഴ്ചപ്പാടുകള്‍ക്ക് അനുസരിച്ചായിരിക്കും ഓരോ ഫ്രെയ്മുകളും പകര്‍ത്തുക. അത് ഇഷ്​ടപ്പെടാം, ഇഷ്​ടപ്പെടാതിരിക്കാം. പക്ഷേ, ഓരോ സിനിമയും ഓരോ കണ്ണിലൂടെയാണ് പകര്‍ത്തുന്നത്. ആ കണ്ണിലൂടെ മറ്റുള്ളവര്‍ കാണുന്നതില്‍ ഒരു ആനന്ദമുണ്ട്. അതുകൊണ്ട് തന്നെ ഓരോ സിനിമകളും ഓരോ സ്‌കൂളുകളുകളായി കാണാനാണ് തനിക്ക് ഇഷ്​ടമെന്ന്​്​ സജാദ്​ വിശദീകരിക്കുന്നു. 'പുതിയ പ്രോജക്​ടുകളെ കുറിച്ച്​ ചർച്ച നടക്കുന്നുണ്ട്​. ഒന്നും തീരുമാനമായിട്ടില്ല. എന്താകുമെന്ന്​ നമുക്ക്​ കാത്തിരുന്ന്​ കാണാം'- സജാദി​െൻറ വാക്കുകളില്‍ ആത്മവിശ്വാസത്തി​െൻറ തിളക്കം.



 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.