സിനിമ ജീവിതത്തിൽ 30 വർഷം തികയുന്ന ദിവസം ആരാധകർക്കായി ഏറ്റവും പുതിയ ചിത്രമായ പത്താന്‍റെ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് കിങ് ഖാൻ എന്ന ഷാറൂഖ് ഖാൻ. കൈയിൽ തോക്കും ചോരപുരണ്ട മുഖവുമായി നിൽക്കുന്ന ഷാറൂഖിനെ പോസ്റ്ററിൽ കാണാം. നീണ്ട 5 വർഷത്തെ ഇടവേളക്കു ശേഷമാണ് ഷാറൂഖ് സിനിമ തിയറ്ററുകളിലേക്ക് എത്തുന്നത്. 1992ൽ ദീവാന എന്ന ചിത്രത്തിലൂടെയാണ് ഖാൻ ബോളിവുണ്ടിലെത്തിയത്. പിന്നീട് സിനിമയിൽ തന്‍റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു ആരാധകരുടെ എസ്.ആർ.കെ.
2023 ജനുവരി 25ന് ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ മൂന്ന് ഭാഷകളിലായാണ് പത്താൻ പുറത്തിറങ്ങുന്നത്. സിദ്ധാർഥ് ആനന്ദാണ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദീപിക പദുകോൺ, ജോൺ എബ്രഹാം തുടങ്ങി വലിയ താരനിര തന്നെയുണ്ട്. പത്താൻ തിയറ്ററുകളിൽ എത്തുന്നതോടെ ഷാറൂഖ് ചിത്രങ്ങൾക്കായുള്ള ആരാധകരുടെ ദീർഘ നാളത്തെ കാത്തിരിപ്പിന് വിരാമമാവുകയാണ്. പത്താൻ കൂടാതെ രാജ്കുമാർ ഹിരണിയുടെ ടുങ്കി, ആറ്റ്ലിയുടെ ജവാൻ എന്നിവ ഷാറൂഖിന്‍റെ 2023ലെ മറ്റ് റിലീസുകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.