മികച്ച നടി ആലിയ ഭട്ട്, നടൻ രാജ്‌കുമാര്‍ റാവു; ഫിലിം ഫെയറിൽ തിളങ്ങി 'ഗംഗുഭായ് കത്യവാടി'യും 'ബദായ് ദോ'യും!

68-മത് ഫിലിം ഫെയർ പുരസ്കാരം പ്രഖ്യാപിച്ചു. ആലിയ ഭട്ടാണ് മികച്ച നടി. ഗംഗുബായ് കത്യവാടി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ആലിയക്ക് പുരസ്കാരം ലഭിച്ചത്. രാജ്‌കുമാര്‍ റാവു മികച്ച നടൻ. ബദായ് ദോ എന്ന ചിത്രത്തിനാണ് പുരസ്കാരം. സഞ്ജയ് ലീല ബൻസാലി മികച്ച സംവിധായകൻ. ഗംഗുഭായ് കത്യവാടി മികച്ച ചിത്രം. മികച്ച ചിത്രത്തിനുള്ള ക്രിട്ടിക്സ് പുരസ്കാരം ബദായ് ദോയും സ്വന്തമാക്കി. മികച്ച ചിത്രം, നടി, സംവിധായകൻ , ഛായാഗ്രാഹകൻ എന്നിങ്ങനെ പത്തോളം പുരസ്കാരങ്ങൾ ഗംഗുബായ് കത്യവാടിക്ക് ലഭിച്ചു. 

ഫിലിം ഫെയര്‍ അവാര്‍ഡ് ജേതാക്കള്‍

മികച്ച ചിത്രം: ഗംഗുഭായ് കത്യവാടി

മികച്ച ചിത്രം (ക്രിട്ടിക്സ്): ബദായ് ദോ

മികച്ച നടന്‍: രാജ്‌കുമാര്‍ റാവു (ബദായ്‌ ദോ)

മികച്ച നടി: ആലിയ ഭട്ട് (ഗംഗുഭായ് കത്യവാടി)

മികച്ച നടന്‍ (ക്രിട്ടിക്‌സ്): സഞ്ജയ്‌ മിശ്ര (വാധ്)

മികച്ച നടി (ക്രിട്ടിക്‌സ്): ഭൂമി പെഡ്‌നേക്കര്‍ (ബദായ്‌ ദോ), തബു (ഭൂല്‍ ഭുലയ്യ 2)

മികച്ച സംവിധായകൻ: സഞ്ജയ് ലീല ബൻസാലി (ഗംഗുഭായ് കത്യവാടി)

മികച്ച സഹനടൻ (പുരുഷൻ): അനിൽ കപൂർ (ജഗ് ജഗ് ജിയോ)

മികച്ച സഹനടൻ (സ്‌ത്രീ): ഷീബ ചദ്ദ (ബദായ് ദോ)

മികച്ച സംഗീത ആൽബം: പ്രീതം ചക്രവര്‍ത്തി (ബ്രഹ്മാസ്‌ത്ര ഒന്നാം ഭാഗം - ശിവ)

മികച്ച സംഭാഷണം: പ്രകാശ് കപാഡിയ, ഉത്കർഷിണി വസിഷ്‌ഠ (ഗംഗുഭായ് കത്യവാടി)

മികച്ച തിരക്കഥ: അക്ഷത് ഗിൽഡിയൽ, സുമൻ അധികാരി, ഹർഷവർദ്ധൻ കുൽക്കർണി (ബദായ് ദോ)

മികച്ച കഥ: അക്ഷത് ഗിൽഡിയൽ, സുമൻ അധികാരി (ബദായ് ദോ)

മികച്ച പുതുമുഖ നടന്‍: അങ്കുഷ് ഗേദം (ജുണ്ട്)

മികച്ച പുതുമുഖ നടി: ആൻഡ്രിയ കെവിച്ചുസ (അനെക്ക്)

മികച്ച നവാഗത സംവിധായകൻ: ജസ്‌പാൽ സിങ് സന്ധു, രാജീവ് ബർൺവാൾ (വധ്)

ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാർഡ്: പ്രേം ചോപ്ര

മികച്ച സംഗീത ആൽബം: പ്രീതം ചക്രവര്‍ത്തി (ബ്രഹ്മാസ്‌ത്ര ഒന്നാം ഭാഗം - ശിവ)

ബെസ്റ്റ് ലിറിക്‌സ്: അമിതാഭ് ഭട്ടാചാര്യ (ബ്രഹ്മാസ്ത്രയിലെ കേസരിയ) ഒന്നാം ഭാഗം-ശിവ

മികച്ച പിന്നണി ഗായകൻ: അരിജിത് സിങ് (ബ്രഹ്മാസ്‌ത്ര കേസരിയ) ഒന്നാം ഭാഗം-ശിവ

മികച്ച പിന്നണി ഗായിക: കവിത സേത്ത് (ജഗ്‌ജഗ്‌ ജിയോയിലെ രംഗിസാരിക്ക്)

അപ്പ് കമിങ് മ്യൂസിക് ടാലന്‍റ്: ജാന്‍വി ശ്രീമങ്കര്‍

മികച്ച വിഎഫ്എക്‌സ്: DNEG (ബ്രഹ്മാസ്‌ത്ര)

മികച്ച എഡിറ്റിങ്: നിനാദ് ഖനോൽക്കർ (ആൻ ആക്ഷൻ ഹീറോ)

മികച്ച വസ്‌ത്രാലങ്കാരം: ശീതൾ ശർമ്മ (ഗംഗുഭായ് കത്യവാടി)

മികച്ച പ്രൊഡക്ഷൻ ഡിസൈൻ: സുബ്രത ചക്രവർത്തി, അമിത് റേ (ഗംഗുഭായ് കത്യവാടി)

മികച്ച സൗണ്ട് ഡിസൈൻ: ബിശ്വദീപ് ദീപക് ചാറ്റർജി (ബ്രഹ്മാസ്‌ത്ര)

മികച്ച പശ്ചാത്തല സംഗീതം: സഞ്ചിത് ബൽഹാര, അങ്കിത് ബൽഹാര (ഗംഗുഭായ് കത്യവാടി)

മികച്ച നൃത്ത സംവിധാനം: കൃതി മഹേഷ് (ഗംഗുഭായ് കത്യവാടി)

മികച്ച ഛായാഗ്രാഹകൻ: സുദീപ് ചാറ്റർജി (ഗംഗുഭായ് കത്യവാടി)

മികച്ച ആക്ഷൻ: പർവേസ് ഷെയ്ഖ് (വിക്രം വേദ)

Tags:    
News Summary - 68th Filmfare Awards 2023: 'Gangubai Kathiawadi', 'Badhaai Do', win big

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.