മുംബൈ: ബോളിവുഡിന്റെ 'ഷെഹൻഷ' അമിതാഭ് ബച്ചന് 79ാം പിറന്നാൾ. സഹതാരങ്ങളും ആരാധകരും സമൂഹമാധ്യമങ്ങളിലൂടെ ആശംസകൾ ചൊരിഞ്ഞപ്പോൾ ഒരു നോക്ക് പ്രതീക്ഷിച്ച് മുംബൈയിലെ വർഷ ബംഗ്ലാവിന് മുന്നിലെത്തിയവർക്കായി അദ്ദേഹം മട്ടുപ്പാവിൽ വന്നു കൈവീശി. ആരാധകരുടെ സ്നേഹാശംസകൾ കൊണ്ട് താൻ വീർപ്പുമുട്ടുകയാണെന്ന് പിറന്നാൾ ബ്ലാഗിൽ കുറിച്ചു. ഇൻസ്റ്റഗ്രാമിൽ ചിത്രം പോസ്റ്റ് ചെയ്ത അദ്ദേഹം '80ലേക്കുള്ള നടത്തം' എന്ന അടിക്കുറിപ്പും നൽകി.
അഞ്ച് പതിറ്റാണ്ട് നീണ്ട അഭിനയസപര്യയിലൂടെ ബോളിവുഡിെൻറ നെടുനായകത്വം അലങ്കരിക്കുന്ന അദ്ദേഹം നാല് ദേശീയ പുരസ്കാരവും നേടിയിട്ടുണ്ട്. 1969ൽ ഖ്വാജ അഹ്മദ് അബ്ബാസ് സംവിധാനം ചെയ്ത 'സാത് ഹിന്ദുസ്ഥാനി'യിലൂടെയായിരുന്നു സിനിമ അരങ്ങേറ്റം. 1970കളിൽ വെള്ളിത്തിരയിലെ പകരം വെക്കാനില്ലാത്ത ക്ഷുഭിത യൗവനത്തിെൻറ പ്രതീകമായും ബച്ചൻ മാറി. 2019ൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ബഹുമതിയായ ദാദ സാഹെബ് ഫാൽക്കെ അവാർഡ് ലഭിച്ചു.
നിരവധി ജനപ്രിയ ചിത്രങ്ങൾക്കൊപ്പം നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടു. സഞ്ജീർ, ദീവാർ, ഷോലെ, അഗ്നീപഥ്, ബ്ലാക്ക്, പാ, പികു, പിങ്ക് തുടങ്ങിയവ ബച്ചനിലെ അഭിയ മികവിന് തെളിവായ ചിത്രങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.