ഭാഷകൾ കടന്ന് '96' ബോളിവുഡിലേക്ക്

വിജയ് സേതുപതിയും തൃഷയും പ്രധാന വേഷങ്ങളിലെത്തിയ തമിഴ് ചിത്രം 96 ബോളിവുഡിലേക്ക്. ഹിന്ദി നിര്‍മാതാവ് അജയ് കപൂറാണ് പ്രഖ്യാപനം നടത്തിയത്. സി. പ്രേംകുമാർ സംവിധാനം ചെയ്‌ത റൊമാന്‍റിക് ചിത്രം 2018ൽ തിയേറ്ററുകളിൽ വൻ വിജയമായിരുന്നു.

തെലുങ്ക്, കന്നഡ റീമേക്കുകൾക്ക് ശേഷമാണ് തമിഴ് ചിത്രം 96' ഹിന്ദിയിലേക്കെത്തുന്നത്. 1996ലെ സ്‌കൂൾ ബാച്ചിന്‍റെ റീയൂണിയനും പ്രണയവുമായിരുന്നു ചിത്രത്തിന്‍റെ പ്രമേയം. ഭാഷകൾ കടന്ന് സ്വീകാര്യത ലഭിച്ച 96'ന് തൊട്ടടുത്ത വർഷങ്ങളിൽ തെലുങ്കിലും കന്നഡയിലുമായി റീമേക്കുകൾ വന്നു.

ബോളിവുഡ് ചലച്ചിത്ര നിർമാതാവ് അജയ് കപൂറാണ് ബോളിവുഡ് റീമേക്കിനെ കുറിച്ച് പ്രഖ്യാപിച്ചത്. "ഭാഷയോ മതമോ അതിർവരമ്പുകൾ തീർക്കാതെ, 96' എന്ന ചിത്രത്തിന്‍റെ കഥക്ക് സഞ്ചരിക്കാനാകും. അതുകൊണ്ടാണ് ഈ ചിത്രം ഹിന്ദി പ്രേക്ഷകര്‍ക്ക് വേണ്ടി റീമേക്ക് ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചത്."- പ്രഖ്യാപനത്തിടെ അജയ് കപൂര്‍ പറഞ്ഞു.

എന്നാൽ, ഹിന്ദിയിൽ ആരാണ് റാമും ജാനുവുമായി വരുന്നതെന്നോ, സംവിധായകനെ കുറിച്ചോ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

Tags:    
News Summary - '96' to Bollywood across languages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.