സിനിമയിൽ അഭിനയിക്കുന്ന അഭിനേതാക്കളെല്ലാം സമ്പന്നരല്ലെന്ന് നടി ഫാത്തിമ സന ഷെയ്ഖ്. തന്റെ ജീവിതസാഹചര്യം വെളിപ്പെടുത്തി കൊണ്ടാണ് പൊതുധാരണ തിരുത്തിയത്. വാടകവീട്ടിലാണ് താമസിക്കുന്നതെന്നും ഇപ്പോഴും ജീവിത ലക്ഷ്യത്തിനായുളള ഓട്ടത്തിലാണെന്നും നടി ഹ്യൂമൻസ് ഓഫ് സിനിമക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'ഞാനൊരു സാധാരണ കുടുംബത്തിലാണ് ജനിച്ചു വളർന്നത്. പാർക്കിങ് ബേസ്മന്റെിലെ ഒറ്റ മുറിയുള്ള റൂമിലാണ് ഞാനും കുടുംബം കഴിഞ്ഞത്. എന്റെ സിനിമ യാത്രയിൽ ഞാൻ ഏറെ അഭിമാനിക്കുന്നു. ഇപ്പോഴും ജീവിതം കൈപിടിയിലാക്കാനുള്ള ഓട്ടത്തിലാണ്. അതൊരിക്കലും അവസാനിക്കില്ല- ഫാത്തിമ സന പറഞ്ഞു.
ഇതുവരെ സ്വന്തമായി ഒരു വീടുവാങ്ങാൻ എനിക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോഴും വാടകക്കാണ് താമസം. ജീവിത്തിൽ പല മികച്ച നിമിഷങ്ങളിലൂടെ ഞാൻ കടന്നുപോയിട്ടുണ്ട്. എങ്കിലും പോരാട്ടം തുടരുകയാണ്. നല്ല വേഷങ്ങൾക്കായി കാത്തിരിക്കുകയാണങ്കിൽ നിങ്ങളുടെ ചിന്തകളുമായി നിരന്തരം പോരാടണം-താരം കൂട്ടിച്ചേർത്തു.
ആമിർ ഖാന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ദംഗലിലൂടെയാണ് ഫാത്തിമ സന പ്രശസ്തയായത്. ശ്യാം ബഹദൂറാണ് നടിയുടെതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിക്കി കൗശലാണ് നായകനായി എത്തുന്നത്. ദംഗൽ താരമായ സാന്യ മല്‍ഹോത്രയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.