ഇന്ത്യൻ സിനിമ പ്രേക്ഷകർ കൈവിട്ടെങ്കിലും ആമിർ ഖാന്റെ ലാൽ സിങ് ഛദ്ദക്ക് അന്താരാഷ്ട്ര സിനിമാ വിപണിയിൽ വൻ മുന്നേറ്റമെന്ന് റിപ്പോർട്ട്. പുറത്ത് പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം 7.5 മില്യൺ ഡോളർ ( 59 കോടി രൂപയാണ്) ചിത്രം നേടിയിരിക്കുന്നത്. ആലിയ ഭട്ട് ചിത്രമായ ഗംഗുഭായ് കത്ത്യാവാടി, ഭൂൽ ഭുലയ്യ 2 , ദ കാശ്മീർ ഫയൽസ് എന്നി ചിത്രങ്ങളെ പിന്നിലാക്കി കൊണ്ടാണ് ചിത്രം മുന്നിൽ എത്തിയിരിക്കുന്നത്.
ഏകദേശം 59 കോടി രൂപായണ് ലാൽ സിങ് ഛദ്ദ നേടിയിരിക്കുന്നത്. ആലിയയുടെ ഗംഗുഭായ് കത്ത്യാവാടി 7.47 മില്യൺ ഡോളർ, ഭൂൽ ഭുലയ്യ 2 5.88 മില്യാൺ ഡോളറിൽ , ദ കാശ്മീർ ഫയൽസ് ഡോളറിൽ 5.7 മില്യൺ ഡോളറും ഇന്റർനാഷണൽ ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. ഈ മൂന്ന് ചിത്രങ്ങളും ഇന്ത്യയിൽ മികച്ച കളക്ഷൻ നേടിയിരുന്നു. തെലുങ്ക് ചിത്രം ആർ ആർ ആർ അന്താരാഷ്ട്ര സിനിമ വിപണിയിൽ ഡോളർ 20 മില്യൺ കളക്ഷൻ നേടിയിരുന്നു.
ആഗസ്റ്റ് 11 ന് തിയറ്റർ റിലീസായി എത്തിയ ചിത്രം ഇന്ത്യയിൽ നിന്ന് ശരാശരിയിലും താഴെയുള്ള കളക്ഷനാണ് നേടിയത്. 180 കോടി ബജറ്റിൽ പുറത്ത് ഇറങ്ങിയ ചിത്രം 55 കോടി മാത്രമാണ് തിയറ്ററുകളിൽ നേടിയത്. ആമിർ ഖാന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായിട്ടാണ്ചിത്രത്തെ കാണുന്നത്.
നാല് വർഷത്തിന് ശേഷം പുറത്ത് വന്ന ആമിർ ഖാൻ ചിത്രമാണ് ലാൽ സിങ് ഛദ്ദ. അദ്വൈത് ചന്ദൻ സംവിധാനം ചെയ്ത ചിത്രം ഹോളിവുഡ് ചിത്രമായ ഫോറസ്റ്റ് ഗംപിന്റെ റീമേക്കാണ്. ആമീർ ഖാൻ പ്രൊഡക്ഷൻസും വിയാകോം 18 സ്റ്റുഡിയോയും ചേർന്നാണ് ചിത്രം നിർമിച്ചത്. ചിത്രം ഇപ്പോഴും തിയറ്ററിൽ പ്രദർശനം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.