ഐശ്വര്യയെ പരിചയപ്പെടുത്തിയത്​ ആ ബോളിവുഡ്​ താരം..; ആദ്യ കണ്ടുമുട്ടലിന്‍റെ കഥ പറഞ്ഞ്​ അഭിഷേക്​

കഴിഞ്ഞ ഏപ്രിൽ 20നായിരുന്നു ലോകസുന്ദരിയും ബോളിവുഡ്​ താരവുമായ ഐശ്വര്യ റായ്​യും നടൻ അഭിഷേക്​ ബച്ചനും അവരുടെ 14ആം വിവാഹ വാർഷികം ആഘോഷിച്ചത്​. 2007ലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്​. എന്നാൽ, 1997ലായിരുന്നു അഭിയും ആശും തമ്മിലുള്ള 'ലവ്​ സ്​റ്റോറിയുടെ തുടക്കം. അഭിഷേക്​ ഒരു പ്രൊഡക്ഷൻ ബോയ്​ ആയി ബോളിവുഡിൽ പ്രവർത്തിക്കുന്ന സമയമായിരുന്നു അത്​.

ആദ്യമായി ഐശ്വര്യയെ എന്നാണ്​ കണ്ടതെന്ന്​ വെളിപ്പെടുത്തിയിരിക്കുകയാണ്​ അഭിഷേക്​ ബച്ചൻ​. യൂട്യൂബർ രൺവീർ അലഹബാദിയയുമൊത്തുള്ള ഒരു പോഡ്​കാസ്റ്റിലായിരുന്നു താരം കണ്ടുമുട്ടലിനെ കുറിച്ച്​ വിശദീകരിച്ചത്​. അന്ന്​ മുതലേ, ഐശ്വര്യയോട്​ ക്രഷ്​ ഉണ്ടായിരുന്നോ..? എന്ന രൺവീറിന്‍റെ ചോദ്യത്തിന്​, 'ആർക്കാണ്​ അവളോട്​ ക്രഷ്​ ഇല്ലാത്തതെന്നായിരുന്നു താരത്തിന്‍റെ ഉത്തരം....

നടൻ ബോബി ഡിയോൾ ആയിരുന്നു ഐശ്വര്യയെ അഭിഷേകിന്​ പരിചയപ്പെടുത്തുന്നത്​. ബോബി തന്‍റെ അരങ്ങേറ്റ ചിത്രമായ 'ഔർ പ്യാർ ഹോ ഗയ'യിൽ അഭിനയിക്കുകയായിരുന്നു. ഐശ്വര്യയായിരുന്നു ചിത്രത്തിലെ ഹീറോയിൻ. സ്വിറ്റ്​സർലാൻഡിലായിരുന്നു ഷൂട്ടിങ്​ നടന്നുകൊണ്ടിരുന്നത്​. ആ സമയത്ത്​, അമിതാബ്​ ബച്ചന്‍റെ ചിത്രമായ മൃത്യുദത്തയുടെ ലോക്കേഷൻ ഹണ്ടിങ്ങിന്​ സ്വിറ്റ്​സർലാൻഡിൽ പോയതായിരുന്നു അഭിഷേക്​. അവിടെയായിരുന്നു താരം ബോർഡിങ്​ സ്​കൂളിൽ പഠിച്ചിരുന്നത്​. അവിടെ ഒറ്റക്ക്​ ദിവസങ്ങളോളം താരത്തിന്​ ചിലവഴിക്കേണ്ടതായി വന്നു. '​ ബാല്യകാല സുഹൃത്തായ ബോബി ഡിയോൾ അതറിഞ്ഞ് ഷൂട്ടിങ്ങിനിടെ​ ഒരു ഡിന്നറിന്​ തന്നെ ക്ഷണിച്ചു. അന്നാണ്​ ആദ്യമായി ഐശ്വര്യയെ കാണുന്നതെന്നും അഭിഷേക്​ പറഞ്ഞു.


2006ൽ പുറത്തുവന്ന ഉമ്​റാഓ ജാൻ എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെയായിരുന്നു ഇരുവരും ഡേറ്റ്​ ചെയ്യാൻ തുടങ്ങിയത്​. 2007ലായിരുന്നു അഭിഷേക്​ ഐശ്വര്യയോട്​ വിവാഹാഭ്യർഥന നടത്തിയത്​. ഇരുവരും ഒരുമിച്ച ഗുരു എന്ന ചിത്രത്തിന്‍റെ ന്യൂയോർക്കിലെ ​പ്രിമിയർ ഷോയ്​ക്ക്​ ശേഷമായിരുന്നു വിവാഹാഭ്യർഥന. ധായ്​ അക്ഷർ പ്രേം കേ, രാവൺ, സർകാർ രാജ്​, ഉമ്​റാഓ ജാൻ, ധൂം 2, ഗുരു എന്നീ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച്​ അഭിനയിച്ചിട്ടുണ്ട്​. 2011 നവംബറിലായിരുന്നു ഇരുവർക്കും ആരാധ്യ എന്ന ​െപൺകുഞ്ഞ്​ പിറന്നത്​.

Tags:    
News Summary - Abhishek Bachchan reveals how he met aishwarya rai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.