എബ്രിഡ് ഷൈനിന്റെ സംവിധാനത്തിൽ ഒരുങ്ങിയ കോമഡി-ഫാന്റസി ചിത്രം ‘മഹാവീര്യർ’ ഒ.ടി.ടിയിലേക്ക്. ആസിഫ് അലി, നിവിൻ പോളി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം 2022 ജൂലൈയിലാണ് റിലീസിനെത്തിയത്. നിവിൻ പോളി നിർമിച്ച ചിത്രം ഫെബ്രുവരി 10 മുതൽ സൺ നെക്‌സ്റ്റിൽ സ്ട്രീം ചെയ്യും.
സാഹിത്യകാരൻ എം. മുകുന്ദന്റെ ചെറുകഥയിൽ നിന്നാണ് മഹാവീര്യർ സിനിമയുടെ മൂലകഥ ഉദ്ഭവിച്ചിരിക്കുന്നത്. രാജഭരണം നാടുനീങ്ങിയിട്ടും പലപ്പോഴും അധികാരവർഗ്ഗത്തെ പ്രീതിപ്പെടുത്താൻ രാജഭക്തി കാണിക്കുന്ന നിയമ വ്യവസ്ഥയെ പരോക്ഷമായി വിമർശിക്കുന്നുണ്ട് ചിത്രം.
ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളുമെല്ലാം മുഖ്യ പ്രമേയമായി വരുന്ന ചിത്രം വളരെ വ്യത്യസ്തമായ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. സ്വാഭാവികമായ നർമ്മ മുഹൂർത്തങ്ങളും ആക്ഷേപഹാസ്യവുമൊക്കെ ഇടകലർത്തിയാണ് ‘മഹാവീര്യരു’ടെ കഥ പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.