മഞ്ഞുമ്മൽ ബോയ്സിനെതിരെ എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹൻ ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി അഭിനേതാവും ചിത്രത്തിലെ കാസ്റ്റിങ് ഡയറക്ടറുമായ ഗണപതി. മദ്യപിച്ചാലും ഇല്ലെങ്കിലും ജീവിതത്തിൽ ഒരു സാഹചര്യം വരുമ്പോൾ ആരാണ് എന്താണ് എന്നുള്ള ബോധ്യമാണ് ഉണ്ടാകേണ്ടതെന്നാണ് ഗണപതി പറയുന്നത്. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
വേണമെങ്കിൽ മദ്യപിക്കുന്ന രംഗങ്ങൾ ചിത്രത്തിൽ നിന്ന് ഞങ്ങൾക്ക് ഒഴിവാക്കാമായിരുന്നു. പക്ഷേ അവിടെ ശരിക്കും നടന്നത് എന്താണോ അതിനോട് ഞങ്ങള്‍ക്ക് നീതി പുലര്‍ത്തണമായിരുന്നു. കേരളത്തിലേതിനേക്കാള്‍ സിനിമ വലിയ രീതിയില്‍ ഓടിയത് തമിഴ്നാട്ടിലാണ്.തമിഴ് മക്കള്‍ ഈ സിനിമയെ അത്രയും സ്നേഹിക്കുന്നുണ്ട്.അതിന് മുകളില്‍ താന്‍ എന്തു പറയാനാണ്- വിവാദങ്ങളോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞു.
' ജയമോഹൻ ഒരു വലിയൊരു എഴുത്തുക്കാരനാണ്. അദ്ദേഹത്തിന് കേരളത്തിന്റെ സംസ്കാരം എത്രത്തോളം അറിയാമെന്ന് എനിക്ക് അറിയില്ല. മലയാളി ചെറുപ്പക്കാര്‍ അങ്ങനെയാണെന്നാണ് അദ്ദേഹം പറയുന്നത്. എല്ലാ നാടുകളിലും മദ്യപിക്കുന്നവരുണ്ടെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. എന്ത് കുടിച്ചാലും ജീവിതത്തില്‍ ഒരു സാഹചര്യം വന്നാല്‍ ആരാണ്, എന്താണ് മുന്നിലുള്ളതെന്ന് ബോധ്യമുണ്ടാവണം എന്നതാണ് പ്രധാനം. അല്ലേ?.
മഞ്ഞുമ്മല്‍ ബോയ്സിന്‍റേത് ഒരു റിയല്‍ ലൈഫ് സ്റ്റോറിയാണ്. അവര്‍ കുടിക്കുന്നത് ഞങ്ങള്‍ പ്രൊമോട്ട് ചെയ്തിട്ടില്ല. വേണമെങ്കില്‍ അത് ഞങ്ങള്‍ക്ക് കാണിക്കാതെ ഇരിക്കാമായിരുന്നു. പക്ഷേ അവിടെ ശരിക്കും നടന്നത് എന്താണോ അതിനോട് ഞങ്ങള്‍ക്ക് നീതി പുലര്‍ത്തണമായിരുന്നു. ആ സുഹൃത്തുക്കള്‍ക്കിടയില്‍ നടന്നതാണ് സിനിമയിൽ ഞങ്ങൾ കാണിച്ചത്.
ജയമോഹന്റെ വാക്കുകൾ സിനിമക്ക് ഒരു പ്രൊമോഷന്‍ ആവുമെന്നാണ് സംവിധായകനോട് ഞാന്‍ പറഞ്ഞത്. അഭിപ്രായങ്ങള്‍ വരട്ടെ. തമിഴ്നാട്ടില്‍ നിന്നാണ് ഞങ്ങള്‍ക്ക് കൂടുതല്‍ ഷെയര്‍ ലഭിച്ചത്. കേരളത്തിലേതിനേക്കാള്‍ സിനിമ വലിയ രീതിയില്‍ ഓടിയത് തമിഴ്നാട്ടിലാണ്.അതിന് മുകളില്‍ ഞാന്‍ എന്ത് പറയാനാണ്? തമിഴ് മക്കള്‍ ഈ സിനിമയെ അത്രയും സ്നേഹിക്കുന്നുണ്ട്. ഇവിടെ ഞാൻ ഇരിക്കാനുള്ള കാരണവും അതാണ്. അതിന് മുകളില്‍ എനിക്ക് ഒന്നും പറയാനില്ല'- ഗണപതി പറഞ്ഞു.
മലയാളി പ്രേക്ഷകരും തമിഴ് ജനതയും ഒരുപോലെ ആഘോഷമാക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ്. ഫെബ്രുവരി 22 ന് തിയറ്ററുകളിലെത്തിയ ചിത്രം നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.