തെൻറ പേരിനോടൊപ്പം ജാതിവാൽ ഇല്ലാത്തതിന് കാരണം പറഞ്ഞ് നടൻ മോഹൻലാൽ. പ്രമുഖ വാരികയുടെ ഒാണപ്പതിപ്പിലാണ് നടൻ ആ രഹസ്യം പങ്കുവച്ചത്. തെൻറ പേരിന് പിന്നിലെ കഥയും അദ്ദേഹം വിവരിക്കുന്നുണ്ട്.
പത്തനംതിട്ട ഇലവന്തൂരിലാണ് ജനിച്ചതെന്നും തനിക്ക് പേരിട്ടത് അമ്മാവൻ ഗോപിനാഥൻ നായരാണെന്നും മോഹൻലാൽ പറയുന്നു. പേരിന് പിറകിൽ വാലുപോലെ ജാതിപ്പേര് വയ്ക്കേണ്ടെന്ന് തീരുമാനിച്ചത് അച്ഛനാണ്. സഹോദരിയുടെ മക്കള്‍ക്ക് പ്യാരിലാല്‍, മോഹന്‍ ലാല്‍ എന്നൊക്കെ പേരിട്ടത് വലിയമ്മാവന്‍ ഗോപിനാഥന്‍ നായരാണ്.
അമ്മാവന്‍ തനിക്കാദ്യം നല്‍കാന്‍ ഉദ്ദേശിച്ച പേര് റോഷന്‍ലാല്‍ എന്നായിരുന്നുവെന്നും പിന്നീട് മോഹിപ്പിക്കുന്ന ഒരു പേര് തന്നെ ഇരിക്കട്ടെ തീരുമാനത്തിൽ അത് മോഹന്‍ലാൽ എന്നാക്കുകയായിരുെന്നന്നും അദ്ദേഹം വിവരിക്കുന്നു. ജനനം കൊണ്ട് പത്തനംതിട്ടക്കാരാണെങ്കിലും ജനിച്ച് തൊണ്ണൂറാം ദിവസം മുതല്‍ താന്‍ വളര്‍ന്നത് തിരുവനന്തപുരത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.