തെന്നിന്ത്യൻ താരം സത്യരാജിന്റെ മകൾ ദിവ്യ സത്യരാജ് രാഷ്ട്രീയത്തിലേക്ക്. മകളുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് നടൻ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രചരിക്കുന്ന വാർത്ത ശരിയാണെന്നും ഉടൻ തന്നെ മകൾ രാഷ്ട്രീയത്തിൽ സജീവമാകുമെന്നും നടൻ പറഞ്ഞു. കൂടാതെ ദിവ്യക്ക് എല്ലാ പിന്തുണയുമായി കൂടെയുണ്ടാകുമെന്നും നടൻ കൂട്ടിച്ചേർത്തു. എന്നാൽ ഏത് രാഷ്ട്രീയ പാർട്ടിലേക്കാവും ചേരുക എന്നത് വ്യക്തമാക്കിയിട്ടില്ല.
' ശരിയാണ്, മകൾ രാഷ്ട്രീയ പ്രവേശത്തിനായി ഒരുങ്ങുകയാണ്. വളരെ കഠിനാധ്വാനിയും സ്വതന്ത്രയുമായ പെൺകുട്ടിയാണ് അവൾ. രാഷ്ട്രീയ പ്രവേശനം അവളുടെ മാത്രം തീരുമാനമാണ്. മകളെ പിന്തുണച്ച് കൂടെയുണ്ടാകും'- നടൻ പറഞ്ഞു.
ന്യൂട്രീഷ്യനിസ്റ്റായ ദിവ്യ ലോകത്തിലെ ഏറ്റവും വലിയ ഉച്ചഭക്ഷണ പരിപാടികളിലൊന്നായ അക്ഷയപാത്രയുടെ ബ്രാൻഡ് അംബാസഡർ കൂടിയാണ്. അടുത്തിടെ പാവപ്പെട്ടവർക്ക് സൗജന്യ പോഷകാഹാരം നൽകുന്നതിനായി മഹിൽമതി ഇയക്കം എന്ന പേരിൽ ഒരു പ്രസ്ഥാനം ആരംഭിച്ചിരുന്നു. കൂടാതെ ശ്രീലങ്കൻ ദ്വീപായ നെടുന്തീവിലെ തമിഴ് ജനതയുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിനായി സെറൻഡിപ് എന്ന എൻ.ജി.ഒയുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.
തന്റെ രാഷട്രീയ പ്രവേശനത്തെ കുറിച്ച് ദിവ്യയും പ്രതികരിച്ചിരുന്നു. 'കോളജ് പഠനകാലത്താണ് രാഷ്ട്രീയത്തോടുമുള്ള താൽപര്യം തുടങ്ങിയത്. ഞാൻ കഠിനാധ്വാനം ചെയ്തു, അടുത്ത മാസം രാഷ്ട്രീയത്തിൽ ചേരും. എന്റെ സംസ്ഥാനത്തിനും ജനങ്ങൾക്കും വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കും'-ദിവ്യ പറഞ്ഞു. എന്നാൽ അത് പാർട്ടിലേക്കാണെന്ന് വ്യക്തമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.