മലയാള സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്നതിന്‍റെ കാരണം തുറന്നുപറഞ്ഞ് നടി ഭാവന

ബംഗളുരു: കന്നഡ സിനിമയില്‍ സജീവ സാന്നിധ്യമാണ് നടി ഭാവന ഇപ്പോള്‍. ഈയിടെ നൽകിയ അഭിമുഖത്തിൽ മലയാള സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്നതിന്‍റെ കാരണം ഭാവന തുറന്നുപറഞ്ഞു.

മലയാള സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് ബോധപൂര്‍വമാണ്. തന്റെ തീരുമാനമാണ് മലയാള സിനിമകള്‍ കുറച്ച് കാലത്തേക്ക് ചെയ്യുന്നില്ല എന്നത്. അത് തന്റെ മനഃസമാധാനത്തിന് വേണ്ടിയാണ്. ഇപ്പോള്‍ കന്നടയില്‍ മാത്രം കേന്ദ്രീകരിച്ച് സിനിമകള്‍ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

2017ല്‍ പുറത്തിറങ്ങിയ ആദം ജോണ്‍ എന്ന മലയാള ചിത്രത്തിലാണ് ഭാവന അവസാനമായി അഭിനയിച്ചത്. ഇപ്പോൾ കന്നഡയിൽ തിരക്കുള്ള താരമാണ് ഭാവന. ഭജരംഗി 2വാണ് ഭാവന നായികയായി ഉടൻ എത്താനുള്ള സിനിമ. ചിന്മിനികി എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഒടിടി പ്ലേയുമായി നടന്ന അഭിമുഖത്തിലാണ് ഭാവന മലയാള സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനെ കുറിച്ച് സംസാരിച്ചത്. ഡോ. ശിവരാജ്‍കുമാര്‍ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഒക്ടോബര്‍ 29 ആണ് ചിത്രം റിലീസിനെത്തുന്നത്.

ചിന്മിനികി എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്. കഥാപാത്രത്തെ കുറിച്ചും ഭാവന അഭിമുഖത്തില്‍ പറയുന്നുണ്ട്. കന്നഡയില്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ് ചിന്മിനികി എന്നും ഭാവന പറയുന്നുണ്ട്.

' ഞാന്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് ചിന്മിനികി വളരെ വ്യത്യസ്തയാണ്. മറ്റ് ഭാഷകളില്‍ വളരെ ബോള്‍ഡായ കഥാപാത്രങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. പക്ഷെ കന്നടയില്‍ എപ്പോഴും സൗമ്യയായ സ്ത്രീ കഥാപാത്രങ്ങളാണ് ഞാന്‍ ചെയ്തിട്ടുള്ളത്. ചിന്മിനികി ബോള്‍ഡ് മാത്രമല്ല, ഒരു റൗഡി സ്വാഭവമുള്ള, അത്യാവശ്യം തമാശയൊക്കെ പറയുന്ന ഒരു കഥാപാത്രമാണ്.' ഭാവന പറഞ്ഞു. 

Tags:    
News Summary - Actress Bhavana reveals her reasons for staying away from Malayalam cinema

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.