കൊച്ചി: നടി മിയ ജോർജ് വിവാഹിതയായി. എറണാകുളം സ്വദേശിയും ബിസിനസുകാരനുമായ അശ്വിൻ ഫിലിപ്പാണ് വരൻ. എറണാകുളം സെൻറ് മേരീസ് ബസിലിക്കയിൽ നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ലോക്ഡൗൺ നാളുകളിലായിരുന്നു വിവാഹ നിശ്ചയവും മനഃസമ്മതവും.
പാലാ തുരുത്തിപ്പള്ളിൽ ജോർജിെൻറയും മിനിയുടെയും മകളാണ് മിയ. എറണാകുളം ആലംപറമ്പിൽ ഫിലിപ്പിെൻറയും രേണുവിെൻറയും മകനാണ് അശ്വിൻ. 'ഒരു സ്മാൾ ഫാമിലി' ചിത്രത്തിലൂടെ സിനിമയിലെത്തിയ മിയ നിരവധി മലയാളം സിനിമകളിലും ചില തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.