ടെലിവിഷൻ താരം വൈഭവി കാർ അപകടത്തിൽ മരിച്ചു

 കാർ കൊക്കയിലേക്ക് മറിഞ്ഞ് ടെലിവിഷൻ താരം വൈഭവി ഉപാധ്യക്ക് (34) ദാരുണാന്ത്യം. ചൊവ്വാഴ്ച പുലർച്ചെ ഹിമാചൽ പ്രദേശിൽവെച്ചാണ് അപകടമുണ്ടായത്. നടിയും പ്രതിശ്രുത വരൻ ജയ് സുരേഷ് ഗാന്ധിയും സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. ജയ് പരിക്കുകളോടെ രക്ഷപ്പെട്ടിട്ടുണ്ട്. നടിയുടെ ഭൗതിക ശരീരം പോസ്റ്റ്മാർട്ടത്തിന് ശേഷം സംസ്കാരത്തിനായി ബന്ധുക്കൾക്ക് വിട്ടുനിൽകും.

നിർമാതാവും നടനുമായ ജെ.ഡി മജീതിയയാണ് നടിയുടെ വിയോഗ വാർത്ത  ആരാധകരെ അറിയിച്ചത്. 

ദീപിക പദുക്കോണിന്റെ ഛപക് എന്ന സിനിമയില്‍ വൈഭവി അഭിനയിച്ചിട്ടുണ്ട്. സാരാഭായ് വേഴ്‌സസ് സാരാഭായി എന്ന സിറ്റ്‌കോം ഷോയിലൂടെയാണ് വൈഭവി ശ്രദ്ധിക്കപ്പെടുന്നത്.സിഐഡി, അദാലത് എന്നീ സിറ്റ്കോം ഷോകളിലും പ്ലീസ് ഫൈന്‍ഡ് അറ്റാച്ച്ഡ് എന്ന വെബ് സീരീസിലും വേഷമിട്ടിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.