തിയറ്ററിൽ മികച്ച കളക്ഷൻ, പുറത്ത് വിവാദം; സിനിമയിൽ മാറ്റം വരുത്താനൊരുങ്ങി ആദിപുരുഷ് ടീം

ടൻ പ്രഭാസിനെ കേന്ദ്രകഥാപാത്രമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രമാണ് ആദിപുരുഷ്. ജൂൺ 16 ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ആദിപുരുഷിന്റെ സംഭാഷണത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. കൂടാതെ വി.എഫ്.എക്സിനും പ്രേക്ഷകരെ തൃപ്തിപ്പെടുത്താനായിട്ടില്ല.

ചിത്രത്തിലെ സംഭാഷണത്തിനെതിരെ വിമർശനം കനക്കുമ്പോൾ ആവശ്യമായ മാറ്റം വരുത്താൻ ഒരുങ്ങുകയാണ് അണിയറപ്രവർത്തകർ. ഡയലോഗിലെ പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ടുളള ആദിപുരുഷ് ഉടൻ തിയറ്ററുകളിൽ എത്തുമെന്നാണ് നിർമാതാക്കൾ അറി‍യിച്ചിട്ടുണ്ട്. പ്രേക്ഷകരുടെ അഭിപ്രായം കണിക്കിലെടുത്താണ് സംഭാഷണത്തിൽ മാറ്റംവരുത്താൻ തീരുമാനിച്ചതെന്നുംആദിപുരുഷ് ടീം ജനങ്ങളുടെ അഭിപ്രായത്തെ മാനിക്കുന്നുണ്ടെന്നും അണിയറപ്രവർത്തകർ പ്രസ്ഥാവനയിൽ പറയുന്നു. അടുത്ത ദിവസങ്ങളിൽ തന്നെ ഈ മാറ്റം ഉണ്ടാകുമെന്നും നിർമാതാക്കൾ കൂട്ടിച്ചേർത്തു.

'ആദിപുരുഷിലെ നിലവിലുള്ള സംഭാഷണങ്ങൾ പരിശോധിച്ച് സിനിമക്ക് വേണ്ടി ആവശ്യമായ മാറ്റങ്ങൾ വരുത്തും. ആദിപുരുഷ് ടീം പ്രേക്ഷകരുടെ അഭിപ്രാ‍യത്തെ മാനിക്കുന്നുണ്ട്. ജനങ്ങൾക്ക് മികച്ച കാഴ്ചാനുഭവം നൽകാൻ വേണ്ടിയാണ് സംഭാഷണങ്ങൾ മാറ്റുന്നത്. ഞങ്ങളുടെ ടീം പ്രേക്ഷകരുടെ വികാരത്തിനും പൊതു അഭിപ്രായത്തിനും അതീതമല്ല. ഉടൻ തന്നെ മാറ്റങ്ങളോട് കൂടിയ ചിത്രം തിയറ്ററുകളിൽ എത്തും' -പ്രസ്ഥാവനയിൽ പറയുന്നു.

അതേസമയം ആദിപുരുഷിലെ സംഭഷണങ്ങൾ സൃഷ്ടിച്ച വിവാദങ്ങളിൽ പ്രതികരിച്ച് ചിത്രത്തിന്റെ തിരക്കഥാകൃത്ത് മനോജ് മുൻതാഷിർ ശുക്ലയും രംഗത്ത് എത്തിയിട്ടുണ്ട്. ജനങ്ങളുടെ അഭിപ്രായം പരിഗണിച്ച് ചിത്രത്തിലെ വിവാദ സംഭാഷണങ്ങൾ തിരുത്തുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. കൂടാതെ ജനങ്ങളുടെ വികാരത്തേക്കൾ വലുത് മറ്റൊന്നുമില്ലെന്നും തന്റെ സംഭാഷണങ്ങൾ ജനങ്ങളിലുണ്ടാക്കിയ വേദനയും വിഷമവും മനസിലാക്കുന്നുവെന്നും മനോജ് ട്വീറ്റ് ചെയ്തു.

ജൂൺ 16 ന് റിലീസ് ചെയ്ത ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കനക്കുമ്പോഴും ബോക്സോഫീസിൽ രണ്ട് ദിവസംകൊണ്ട് 200 കോടി നേടിയിട്ടുണ്ട്. 140 കോടിയായിരുന്നു ചിത്രത്തിന്റെ ഓപ്പണിങ് കളക്ഷൻ.

Tags:    
News Summary - Adipurush makers Change dialogues after backlash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.