ഇന്ത്യൻ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസിന്റെ ആദിപുരുഷ്. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 16 നാണ് തിയറ്ററുകളിൽ എത്തുന്നത്. രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം കൃതി സിനോൺ ആണ് നായിക. സീതയായി കൃതി എത്തുമ്പോൾ രാവണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടൻ സെയ്ഫ് അലിഖാനാണ്.
ആദിപുരുഷ് റിലീസിന് തയാറെടുക്കുമ്പോൾ ഒരു വ്യത്യസ്ത പ്രഖ്യാപനവുമായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ രംഗത്ത് എത്തിയിരിക്കുകയാണ്. തിയറ്ററുകളിൽ ഒരു സീറ്റ് ഹനുമാനായി മാറ്റിവെക്കുമത്രേ. ആദിപുരുഷിന്റെ ടീം അംഗങ്ങൾ പുറത്തുവിട്ട ഈ പ്രസ്താവന വൈറലായിട്ടുണ്ട്.
ഹനുമാൻ ചിരഞ്ജീവിയാണ്. അദ്ദേഹം രാമായണം പ്രദർശിപ്പിക്കുന്നയിടത്തെല്ലാം പ്രത്യക്ഷപ്പെടും. ഇത് ഞങ്ങളുടെ വിശ്വാസമാണ്. ഈ വിശ്വാസത്തെ മാനിച്ച് പ്രഭാസ് നായകനായി എത്തുന്ന ആദിപുരുഷ് പ്രദർശിപ്പിക്കുന്ന എല്ലാ തിയറ്ററുകളിലും ഹാനുമാനായി ഒരു സീറ്റ് മാറ്റിവെക്കും-ആദിപുരുഷ് ടീം പറയുന്നു. കൂടാതെ എല്ലാവരും ചിത്രം കാണണമെന്നും അണിയറ പ്രവർത്തകർ അഭ്യർഥിച്ചിട്ടുണ്ട്.
ഹിന്ദിയിലും തെലുങ്കിലുമായി ചിത്രീകരിച്ചിരിക്കുന്ന ചിത്രം തമിഴ്, മലയാളം ഭാഷകളിലും പ്രദർശത്തിനെത്തുന്നുണ്ട്. ടി- സീരീസ്, റെട്രോഫൈല്‍സിന്റെ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും സംവിധായകൻ ഓം റൗട്ട് ചേര്‍ന്നാണ് നിർമിക്കുന്നത്. ഛായാഗ്രഹണം – ഭുവന്‍ ഗൗഡ, സംഗീത സംവിധാനം – രവി ബസ്രുര്‍, എഡിറ്റിംഗ് – അപൂര്‍വ്വ മോടിവാലെ, ആഷിഷ് എം ഹത്രെ, സംഗീതം – അജയ്- അതുല്‍. പശ്ചാത്തല സംഗീതം – സഞ്ചിത് ബല്‍ഹാറ, അങ്കിത് ബല്‍ഹാറ.
500 കോടി ബജറ്റിലാണ് ആദിപുരുഷ് ഒരുക്കിയിരിക്കുന്നത്.പ്രീ ബിസിനസിലൂടെ ആദിപുരുഷ് 170 കോടി രൂപ ചിത്രം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.