മധുവിന്റെ ഓർമ്മദിനത്തിൽ ‘ആദിവാസി’ ട്രെയ്‍ലർ പുറത്തിറങ്ങി

ആൾകൂട്ട മർദനത്താൽ കൊല്ലപ്പെട്ട അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ ജീവിതകഥ പ്രമേയമാക്കിയ ‘ആദിവാസി, ദ ബ്ലാക്ക് ഡെത്ത്’ എന്ന ചിത്രത്തിന്റെ ട്രൈയ്ലർ ' റിലീസ് ചെയ്തു. ‘മകനായിരുന്നു.. കാടിന്റെ.. പരിസ്ഥിതിയുടെ’ എന്ന ടാക് ലൈനോടെ മധുവിന്റെ ഓർമ്മദിനത്തിൽ ഫെഫ്ക ഡയറക്ടേർസ് യൂനിയന്റെ ഓഫീഷ്യൽ പേജിലൂടെയായിരുന്നു റിലീസ്.

ഏരീസ് ടെലികാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ സോഹൻ റോയ് നിർമ്മിച്ച് വിജീഷ് മണി രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ അപ്പാനി ശരത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ‘സംഭവിക്കാതിരിക്കട്ടെ ഒരു മനുഷ്യനും’ എന്ന വാചകത്തോടെയായിരുന്നു ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയത്. റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ നിരവധി പുരസ്കാരങ്ങൾ ചിത്രത്തെ തേടിയെത്തിയിട്ടുണ്ട്. രാജസ്ഥാൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെലിൽ മികച്ച നടനും മികച്ച സംവിധായകനുമുള്ള പുരസ്കാരങ്ങൾ കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു.

Full View

അപ്പാനി ശരത്തിനോടൊപ്പം ചന്ദ്രൻ മാരി, വിയാൻ, മുരുകേഷ് ഭുതുവഴി, മുത്തുമണി, രാജേഷ് ബി., പ്രകാശ് വാടിക്കൽ, റോജി പി. കുര്യൻ, വടികയമ്മ, ശ്രീകുട്ടി, അമൃത, മാസ്റ്റർ മണികണ്ഠൻ, ബേബി ദേവിക തുടങ്ങിയവരാണ് അഭിയിച്ചിരിക്കുന്നത്.

ഛായാഗ്രഹണം - പി. മുരുകേശ്, സംഗീതം - രതീഷ് വേഗ, എഡിറ്റിങ് - ബി. ലെനിൻ, ഗാനരചന - ചന്ദ്രൻമാരി, സോഹൻ റോയ്, മണികണ്ഠൻ പെരുമ്പടപ്പ്. പാടിയത് - രതീഷ് വേഗ, വടികിയമ്മ, ശ്രീലക്ഷ്മി വിഷ്ണു. മേക്കപ്പ് - ശ്രീജിത്ത്‌ ഗുരുവായൂർ, കോസ്റ്റ്യൂംസ് - ബി.സി ബേബി ജോൺ, പി.ആർ.ഒ - എ.എസ് ദിനേശ്, പ്രൊഡക്ഷൻ ഹൗസ് - അനശ്വര ചാരിറ്റബിൾ ട്രസ്റ്റ്.

Tags:    
News Summary - Adivasi malayalam movie trailer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.