ഐശ്വര്യ റായ്- അഭിഷേക് ബച്ചൻ വിവാഹമോചനം ബോളിവുഡിൽ വലിയ ചർച്ചയാകുമ്പോൾ , ഗോസിപ്പുകളെ നിശബ്ദമാക്കി താരദമ്പതികൾ. മരുമകൻ അഗസ്ത്യ നന്ദയുടെ ആദ്യ ചിത്രമായ ദ് ആർച്ചീസിന്റെ പ്രിമിയറിലാണ് ബച്ചൻ കുടുംബാംഗങ്ങൾക്കൊപ്പം താരദമ്പതികൾ എത്തിയത്. ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ, ആരാധ്യ തുടങ്ങിയവർക്കൊപ്പം അമിതാഭ് ബച്ചൻ, ജയ ബച്ചൻ, ശ്വേത നന്ദ, നവ്യ നവേലി എന്നിവരും ആർച്ചീസിന്റെ പ്രിമിയറിൽ എത്തിയിരുന്നു. ബച്ചൻ കുടുംബത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. അമിതാഭ് ബച്ചന്റെ മകൾ ശ്വേത നന്ദയുടെ മകനാണ് അഗസ്ത്യ,
അഭിഷേക് ബച്ചനുമായുള്ള നടിയുടെ വിവാഹമോചനം വാർത്തകൾ വലിയ ചർച്ചയാകുമ്പോഴാണ് കുടുംബാംഗങ്ങൾക്കൊപ്പം ഐശ്വര്യയും ആരാധ്യയും എത്തിയത്. ഇതോടെ പ്രചരിച്ച വാർത്തകൾ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
സോയ അക്തർ സംവിധാനം ചെയ്യുന്ന ആർച്ചീസിൽ അഗസ്ത്യക്കൊപ്പം ഷാറൂഖ് ഖാന്റെ മകൾ സുഹാന ഖാനും അന്തരിച്ച നടി ശ്രീദേവിയുടേയും നിർമാതാവ് ബോണി കപൂറിന്റെ ഇളയമകൾ ഖുഷി കപൂറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മിഹിര്‍ അഹൂജ, വേദങ് റെയ്ന, ഡോട്ട്, യുവ്‌രാജ് മെന്ദ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
ആര്‍ച്ചി എന്ന ലോകപ്രശസ്തമായ കോമിക്ക് ബുക്കിനെ ആസ്പദമാക്കിയാവും ചിത്രം ഒരുങ്ങുന്നത്. വെറോനിക്ക എന്ന കഥാപാത്രമായി ഖുഷിയും ബെറ്റിയായി സുഹാനയും വേഷമിടും. ആർച്ചിയായി എത്തുന്നത് അഗസ്ത്യയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.