മികച്ച പ്രേക്ഷക സ്വീകാര്യത നേടി പൊന്നിയിൻ സെൽവൻ തിയറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ്. സെപ്റ്റംബർ 30 ന് തിയറ്ററുകളിൽ എത്തിയ ചിത്ര രണ്ട് ദിവസം പിന്നിടുമ്പോൾ 150 കോടിയാണ് നേടിരിക്കുന്നത്. 500 കോടി ബജറ്റിൽ ഒരുങ്ങി ചിത്രം തമിഴിൽ നിന്ന് മാത്രം 27.6 കോടി രൂപയാണ് നേടിയത്. 3.45 കോടി തെലുങ്കിൽ നിന്നും ഹിന്ദിയിൽ നിന്ന് 2.85 കോടി രൂപയും ചിത്രം നേടി. മലയാളത്തിലും മികച്ച കാഴ്ചക്കാരെ നേടാൻ പൊന്നിയിൻ സെൽവന് കഴിഞ്ഞിട്ടുണ്ട്. 70 ലക്ഷം രൂപയാണ് ചിത്രത്തിന്റെ കളക്ഷൻ.ഇത് രണ്ടാം ദിവസം ലോകമെമ്പാടുമായി 70 കോടി ഗ്രോസ് കളക്ഷൻ പൊന്നിയിൻ സെൽവൻ സ്വന്തമാക്കിയിട്ടുണ്ട്.
ഒന്നാം ദിവസം മികച്ച ഓപ്പണിങാണ് ചിത്രത്തിന് ലഭിച്ചത്. ആഗോളതലത്തിൽ 80 കോടി രൂപയാണ് ചിത്രം നേടിയത്. 2022 ലെ തമിഴിലെ മികച്ച കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രമാണ് പൊന്നിയൻ സെൽവൻ. ആദ്യം ദിനം തന്നെ കമൽഹാസൻ ചിത്രം വിക്രമിന്റെ ഓപ്പണിങ് മറികടന്നിരുന്നു.
കൽക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആസ്പദമാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പൊന്നിയിൻ സെൽവൻ'. മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വിക്രം, ജയംരവി, കാർത്തി, ഐശ്വര്യ റായ്, തൃഷ, ഐശ്വര്യ ലക്ഷ്മി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ദുലിപാല, ജയചിത്ര എന്നിങ്ങനെ വൻ താരനിരയാണ് അണിനിരന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.