മോഹൻലാലിനേക്കാൾ 'ദൃശ്യം 2' ഗുണം ചെയ്തത് അജയ് ദേവ്ഗണിന്? ചിത്രം പുതിയ നേട്ടത്തിലേക്ക്...

 മികച്ച പ്രേക്ഷക സ്വീകാര്യത നേടി അജയ് ദേവ്ഗണിന്റെ ദൃശ്യം 2 ജൈത്രയാത്ര തുടരുകയാണ്. മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ദൃശ്യം2ന്റെ ഹിന്ദി പതിപ്പാണിത്.  നവംബർ 18നാണ് ചിത്രം പ്രദർശനത്തിനെത്തിയത്.

ദൃശ്യം2 16 ദിവസം പൂർത്തിയാകുമ്പോൾ 190 കോടിയാണ് നേടിയിരിക്കുന്നത്. ഉടൻ തന്നെ  200 കോടി ക്ലബിൽ ഇടംപിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം. അങ്ങനെയാണെങ്കിൽ തൻഹാജിക്ക് ശേഷം 200 കോടി ക്ലബ്ബിൽ ഇടംപിടിക്കുന്ന അജയ് ദേവ്ഗണിന്റെ ചിത്രമാകും ഇത്.

2015ലാണ് ഹിന്ദിയിൽ ദൃശ്യത്തിന്റെ ഒന്നാം പതിപ്പ് പ്രദർശനത്തിനെത്തിയത്. 37 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം അന്ന് 147 കോടിയാണ്  നേടിയത്. 75 കോടിയായിരുന്നു മലയാളത്തിൽ ചിത്രത്തിന്റെ ആദ്യഭാഗം സ്വന്തമാക്കിയത്. 5 കോടി ബജറ്റിലാണ് മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം ഒരുങ്ങിയത്. ആമസോൺ പ്രൈമിലാണ് ദൃശ്യം 2ന്റെ മല‍യാളം പതിപ്പ് റിലീസ് ചെയ്തത്. മികച്ച കാഴ്ചക്കാരെ നേടാൻ സിനിമക്ക് കഴിഞ്ഞിരുന്നു.

അഭിഷേക് പഥക്  സംവിധാനം ചെയ്ത ഹിന്ദി പതിപ്പിൽ വിജയ് സൽഗനോകർ എന്നാണ് ജോർജ്കുട്ടിയുടെ പേര്. റാണി എന്ന കഥാപാത്രം ഹിന്ദിയിൽ എത്തുമ്പോൾ നന്ദിനി ആകുന്നു. ആശ ശരത് അവതരിപ്പിച്ച ഗീത പ്രഭാകറിനെ  തബുവാണ് അവതരിപ്പിച്ചിരിക്കുന്നത്.  മലയാളത്തിൽ മുരളി ഗോപി അവതരിപ്പിച്ച കഥാപാത്രമായി എത്തിയത് അക്ഷയ് ഖന്നയാണ് .


Tags:    
News Summary - Ajay Devgn Drishyam 2 will soon enter the 200 crore club

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.